credit cards can help you save money on your movies with family പ്രതീകാത്മക ചിത്രം
Business

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

സിനിമാ ടിക്കറ്റുകളിലെ കിഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ ഒരു സിനിമാപ്രേമിയാണോ?, ഒരേ സമയം ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നുണ്ടോ? സിനിമാ ടിക്കറ്റുകളിലെ കിഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. പ്ലാനുകളും ഓഫറുകളും കാര്‍ഡ് അനുസരിച്ച് വ്യത്യാസമുണ്ട്.

ചില ക്രെഡിറ്റ് കാര്‍ഡുകള്‍ സൗജന്യ സിനിമാ ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ മറ്റു ചിലത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കിഴിവ് ആണ് നല്‍കുന്നത്. എന്നിരുന്നാലും, ഈ കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിന് മുമ്പ് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്

സിനിമാ ടിക്കറ്റില്‍ കിഴിവ് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ചുവടെ:

എസ്ബിഐ കാര്‍ഡ് എലൈറ്റ്:

എസ്ബിഐ കാര്‍ഡ് എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ് വഴി ബുക്ക്മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. മാസത്തില്‍ 2 തവണ ഈ ആനുകൂല്യം ലഭിക്കും. ഒരു ടിക്കറ്റിന് 250 വരെയാണ് സൗജന്യമായി നല്‍കുന്നത്.

ഐസിഐസിഐ ബാങ്ക് കോറല്‍ ക്രെഡിറ്റ് കാര്‍ഡ്:

ഐസിഐസിഐ ബാങ്കിന്റെ ഈ ക്രെഡിറ്റ് കാര്‍ഡ് ബുക്ക്മൈഷോ വഴി പ്രതിമാസം രണ്ട് ടിക്കറ്റുകള്‍ക്ക് 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 100 രൂപയാണ് വരെയാണ് ഡിസ്‌കൗണ്ട്. ഇത് മാസത്തില്‍ രണ്ടുതവണ സാധുവാണ്.

എച്ച്ഡിഎഫ്‌സി ടൈംസ് കാര്‍ഡ് ക്രെഡിറ്റ്: ബുക്ക്മൈഷോ വഴി ബുക്ക് ചെയ്യുമ്പോള്‍ സിനിമാ ടിക്കറ്റുകള്‍ക്ക് ഒരു ടിക്കറ്റിന് 150 രൂപ വരെ (ഒരു ഇടപാടിന് പരമാവധി 350) ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം നാല് ടിക്കറ്റുകള്‍ക്ക് വരെ ഈ കാര്‍ഡ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ആക്‌സിസ് ബാങ്ക് മൈ സോണ്‍ ക്രെഡിറ്റ് കാര്‍ഡ്:

ആക്‌സിസ് ബാങ്കിന്റെ ഈ കാര്‍ഡ് പേടിഎമ്മില്‍ ഒരു സൗജന്യ സിനിമാ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു, പ്രതിമാസം 200 രൂപ വരെ കിഴിവ്.

കൊട്ടക് പിവിആര്‍ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്:

ഈ കാര്‍ഡ് ഉപയോഗിക്കുന്നത് എല്ലാ മാസവും രണ്ട് സൗജന്യ പിവിആര്‍ സിനിമാ ടിക്കറ്റുകള്‍ ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്നു. എന്നാല്‍ ബില്ലിംഗ് സൈക്കിളില്‍ 10,000 രൂപ ചെലവഴിക്കേണ്ടിവരും.

THESE 5 credit cards can help you save money on your movies with family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT