Train, Pan Card 
Business

ഡിജിറ്റല്‍ ഇടപാടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് വരെ; ഇന്നു മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീ ഫണ്ടിന് ഇന്നുമുതല്‍ പുതിയ സമയക്രമം നിലവില്‍ വരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ പല മേഖലകളിലും മാറ്റങ്ങളും നിലവില്‍ വന്നു. ഇവയെന്തൊക്കെയെന്ന് പരിശോധിക്കാം.

ആദായ നികുതി

പുതിയ ആദായനികുതി നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഇനി നികുതി വര്‍ഷം മാത്രം. സ്രോതസ്സിലെ നികുതി സംബന്ധിച്ച് തൊഴില്‍ ദാവാവ് നല്‍കുന്ന ഫോം 16 ന് പകരം ഇനി പോം 130 ആയിരിക്കും. ഫോം 16 എ എന്നത് ഫോം 131 ആകും.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം വിദേശത്തേക്ക് പണം അയക്കുമ്പോള്‍ സ്രോതസ്സില്‍ ശേഖരിക്കുന്ന നികുതി അഞ്ചു ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയും.

ട്രെയിന്‍ ടിക്കറ്റ്

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീ ഫണ്ടിന് ഇന്നുമുതല്‍ പുതിയ സമയക്രമം. 72 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയാല്‍ മുഴുവന്‍ തുക ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലായാല്‍ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിലായാല്‍ പകുതി തുക മാത്രമാകും ലഭിക്കുക. 8 മണിക്കൂറിന് താഴെയാണെങ്കില്‍ മുഴുവന്‍ തുകയും നഷ്ടമാകും.

പാന്‍/ ആധാര്‍

പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ക്ക് ജനനതീയതി തെളിയിക്കുന്നതിന് കൂടുതല്‍ രേഖകള്‍ നല്‍കേണ്ടി വരും. ആധാര്‍ മാത്രം നല്‍കി പാനിന് അപേക്ഷിക്കാനാകില്ല.

പാന്‍ കാര്‍ഡില്‍ പേര് രേഖപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ആധാറിലെയും പാനിലെയും പേര് കൃത്യമായിരിക്കണം.

ഫാസ് ടാഗ്

ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ ഫീസ് 3000 രൂപയില്‍ നിന്ന് 3075 രൂപയായി വര്‍ധിക്കും.

ക്രെഡിറ്റ് കാര്‍ഡ്

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ പോയിന്റ് റെഡീം ചെയ്യുന്നതിനുള്ള ചുരുങ്ങിയ പരിധി 4000 പോയിന്റാക്കി.

റുപേ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വിമാനത്താവള, റെയില്‍വേ ലോഞ്ചുകളിലെ സൗജന്യ പ്രവേശനം ഉണ്ടാകില്ല.

ഡിജിറ്റല്‍ ഇടപാട്

എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും രണ്ടു തട്ടിലുള്ള ഓതന്റിക്കേഷന്‍ ഉണ്ടാകും. ഇടപാടിലുള്‍പ്പെടുന്ന ഉപകരണം കൈവശമുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാകണം ഇതിലൊരെണ്ണം.

എടിഎം

യുപിഐ ആപ്പുപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മാസം തോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്ഡിഎഫ്സി. അതായത് ഇനി മുതല്‍ യുപിഐ വഴി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് എടിഎം ഇടപാടായി പരിഗണിക്കും.

പ്ലാറ്റിനം, സെലക്ട്, ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡുകളില്‍ ദിവസം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്ന കാര്‍ഡുകളില്‍ 50,000 രൂപയായി. 1.5 ലക്ഷം പിന്‍വലിക്കാവുന്നത് 75,000 രൂപയായുമാണ് കുറച്ചത്.

With the birth of the new financial year, changes have come into effect in many areas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗിക പീഡനക്കേസ്: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍

ഇടപാടുകാർ ശ്രദ്ധിക്കുക; ഇന്നുമുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

സെന്‍സസ് ഒന്നാംഘട്ടത്തിന് ഇന്നുതുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

അസ്സൂറിപ്പടയ്ക്ക് 'കഷ്ടകാലം' തുടരുന്നു; പ്ലേ-ഓഫ് ഫൈനലിൽ ഇറ്റലിക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്

SCROLL FOR NEXT