'എന്റെ ഏയ്ഞ്ചല്‍ ബ്രദര്‍'; 'അതിമനോഹരം' നിങ്ങളുടെ ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും; വൈകാരിക കുറിപ്പുമായി തരുണ്‍ മൂര്‍ത്തി

എനിക്കിത് വലിയ നഷ്ടമാണ്. കരിയറിലും ജീവിതത്തിലും.
Tharun Moorthy, Shajikumar
Tharun Moorthy, Shajikumar
Updated on: 
1 min read

അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജികുമാറിന് അനുസ്മരിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഷാജികുമാര്‍ തനിക്ക് ഛായാഗ്രാഹകന്‍ മാത്രമായിരുന്നില്ല, സഹോദരനായിരുന്നുവെന്നാണ് തരുണ്‍ പറയുന്നത്. കരിയറിലും ജീവിതത്തിലും വലിയ നഷ്ടമാണ് ഷാജികുമാറിന്റെ വിയോഗമെന്നും അദ്ദേഹം പറയുന്നു. തരുണ്‍ മൂര്‍ത്തിയൊരുക്കിയ തുടരും, അതിമനോഹരം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജികുമാര്‍. തരുണ്‍ മൂര്‍ത്തിയുടെ വാക്കുകളിലേക്ക്:

അതെ, ഇതായിരുന്നു ഞങ്ങളുടെ അവസാനത്തെ ഫോട്ടോ.

അദ്ദേഹത്തെക്കുറിച്ച് മതിയാവോളം എഴുതാന്‍ എനിക്കാകില്ല. അദ്ദേഹം എനിക്കാരായിരുന്നുവെന്ന് വിശദീകരിക്കാനാകില്ല.

കാഴ്ചപ്പാടുകളിലും ആറ്റിറ്റിയൂഡിലും സൗന്ദര്യബോധ്യത്തിലും എനിക്ക് ഒരു തരത്തിലും മാച്ച് ചെയ്യാന്‍ സാധിക്കാത്ത ഒരാളാണെന്നായിരുന്നു അദ്ദേഹം. സിനിമയില്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വിരുദ്ധമായ രണ്ട് ധ്രുവങ്ങളായിരുന്നു. പക്ഷെ, അതെല്ലാം വെറും കാഴ്ചപ്പാടുകള്‍ മാത്രമായിരുന്നു. ഒരുപക്ഷെ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ഇന്‍ഡസ്ട്രി സൃഷ്ടിച്ച വിശ്വാസമാകാം.

ഞങ്ങളുടെ വര്‍ക്കിലൂടെ, സംഭാഷണങ്ങളിലൂടെ, തുടര്‍ച്ചയായ യാത്രകളിലൂടെ, അവസാനമില്ലാത്ത മെസേജുകളിലൂടെ, കലയുടെ ഒരേ ധ്രുവത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അറിഞ്ഞും അറിയാതേയും, ഞങ്ങളുടെ ചിന്തകള്‍ ഒന്നായി. സൗന്ദര്യബോധ്യം ഒന്നായി. വിഷന്‍ ഒന്നായി. പതിയെ ഞങ്ങളുടെ ലക്ഷ്യം ഒന്നായി.

ഒരു ഛായാഗ്രാഹകന്‍ എന്നതിലുപരിയായി, അദ്ദേഹം എനിക്ക് മാലാഖയെ പോലൊരു സഹോദരനായിരുന്നു. ഇന്‍ഡസ്ട്രിയിലെ സീനിയര്‍ എന്ന നിലയില്‍, അദ്ദേഹം എന്നും എന്നെ ഗ്രൗണ്ടഡ് ആയിരിക്കാന്‍ ശീലിപ്പിച്ചു. യാഥാര്‍ത്ഥ്യം മനസിലാക്കി, എന്റെ കാഴ്ചപ്പാടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രേരിപ്പിച്ചു.

എനിക്കിത് വലിയൊരു നഷ്ടമാണ്. കരിയറിലും ജീവിതത്തിലും. നിങ്ങളുടെ സാന്നിധ്യം എന്നും മിസ് ചെയ്യും. ഷാജിയേട്ടാ എന്ന എന്റെ കമാന്‍ഡും ഉടനെയുള്ള റെഡി സാര്‍ എന്ന നിങ്ങളുടെ മറുപടിയും ഞാന്‍ എന്നും മിസ് ചെയ്യും. നിങ്ങളെ മിസ് ചെയ്യും ഷാജിയേട്ടാ.

അതിമനോഹരത്തിലൂടെ നിങ്ങള്‍ എനിക്ക് എന്താണ് തന്നതെന്ന് ലോകത്തെ കാണിക്കാന്‍ കാത്തിരിക്കുകയാണ്. ഇതായിരുന്നു നിങ്ങളുടെ ബെസ്റ്റ് എന്ന് ലോകം പറയട്ടെ.

Tharun Moorthy, Shajikumar
'നമ്മള് ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ആളല്ലേ'?; ധനുഷിനിപ്പോൾ തന്നെ കാണാതെ ഉറക്കം വരില്ലെന്ന് മമ്മൂട്ടി
Tharun Moorthy, Shajikumar
'അമരനിലെ എന്റെ മുറി മലയാളത്തിന് കാരണം സംവിധായകന്‍'; എല്ലാവരും വിമര്‍ശിച്ചത് എന്നെ മാത്രം: സായ് പല്ലവി
Tharun Moorthy, Shajikumar
'നമ്മള് ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ആളല്ലേ'?; ധനുഷിനിപ്പോൾ തന്നെ കാണാതെ ഉറക്കം വരില്ലെന്ന് മമ്മൂട്ടി
Summary

Tharun Moorthy pens an emotional note about Cinematographer Shajikumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER