'നമ്മള് ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ആളല്ലേ'?; ധനുഷിനിപ്പോൾ തന്നെ കാണാതെ ഉറക്കം വരില്ലെന്ന് മമ്മൂട്ടി

നമ്മൾ ശത്രുവിനെ മിത്രമാക്കി എടുക്കുന്ന ആളല്ലേ? ഞാൻ ചേർത്തുപിടിച്ചു. എല്ലാ കാര്യങ്ങളും റെഡിയാക്കി. മിത്രമാക്കി.
Mammootty and Dhanush
Mammootty and DhanushFacebook
Updated on: 
1 min read

നടൻ ധനുഷുമായുള്ള സൗഹൃദത്തെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മമ്മൂട്ടി. ഒരുകാലത്ത് തന്നെ കാണുമ്പോൾ ധനുഷിന് ചെറിയ അകൽച്ചയും ടെൻഷനുമുണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് ആ അകൽച്ച മാറ്റി ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയെന്നും മമ്മൂട്ടി പറഞ്ഞു.

ഇപ്പോൾ തന്നെ കാണാതെ ധനുഷിന് ഉറക്കം വരാത്ത അവസ്ഥയാണെന്നും തമാശരൂപേണ താരം കൂട്ടിച്ചേർത്തു. 'ഓം' സിനിമയുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ധനുഷിന്റെ അകൽച്ച തുടരാൻ താൻ അനുവദിച്ചില്ലെന്നും ധനുഷിനെ ചേർത്തുപിടിച്ച് സൗഹൃദത്തിലേക്ക് അടുപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. ധനുഷിന്റെ അഭിനയമികവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും മമ്മൂട്ടി പറഞ്ഞു.

"ധനുഷ് എന്തൊക്കെയാണ് എന്നെപ്പറ്റി പറഞ്ഞത്. എനിക്കൊന്നും പറഞ്ഞുതീർക്കാനുള്ള സമയമില്ല. ആദ്യം ഈ പുള്ളിക്ക് (ധനുഷിന്) എന്നെ കാണുമ്പോൾ ഭയങ്കര ടെൻഷനായിരുന്നു. ടെൻഷനല്ല, ഇത്തിരി അകൽച്ചയുണ്ടായിരുന്നു. ഞാൻ വിടുമോ? നമ്മൾ ശത്രുവിനെ മിത്രമാക്കി എടുക്കുന്ന ആളല്ലേ? ഞാൻ ചേർത്തുപിടിച്ചു. എല്ലാ കാര്യങ്ങളും റെഡിയാക്കി. മിത്രമാക്കി. ഇപ്പോൾ പുള്ളിക്കാരന് എന്നെ കാണാതെ ഉറക്കം വരില്ല. അങ്ങനെയൊരു കണ്ടീഷനാക്കിയിട്ടുണ്ട്", മമ്മൂട്ടി പറഞ്ഞു.

"സിനിമ തുടങ്ങുമ്പോൾ എവിടെനിന്നൊക്കെയോ വന്നുകൂ‌ടുന്ന ആൾക്കാരാണ്. ഒരു നാലഞ്ച് ​ദിവസം കഴിയുമ്പോൾ അതൊരു കു‌ടുംബമായി മാറും. സിനിമക്കുള്ളിലൊരു ബന്ധം ഉണ്ടായിവരും. അത് എല്ലാവർക്കും പറഞ്ഞാൽ മനസ്സിലാകുമോ എന്നെനിക്കറിഞ്ഞൂ‌ടാ. നമുക്ക് ഇമോഷണലി കണക്ടാവാൻ സാധിക്കും. അതുപോലെയാണ് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പരസ്പരം ഇഴചേർന്ന് കണക്ടഡായി. അതുകൊണ്ട് ആർക്കും പരസ്പരം ഒരു ഈ​ഗോയോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടില്ല", മമ്മൂട്ടി കൂട്ടിച്ചേർത്തു.

സാധാരണയായി താനുമായി അടുപ്പമില്ലാത്തവരെപ്പോലും സുഹൃത്തുക്കളാക്കി മാറ്റുമെന്നാണ് തമാശയിലൂടെ മമ്മൂട്ടി പറഞ്ഞുവെച്ചത്. ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ള മമ്മൂട്ടിയുടെ നർമം നിറഞ്ഞ ഈ പ്രതികരണം പ്രമോഷൻ പരിപാടിയെ കൂടുതൽ രസകരമാക്കി.

Mammootty and Dhanush
'ബിലാലി'ന്റെ കഥ എനിക്കറിയാം, അമൽ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജ്യോതിർമയി
Mammootty and Dhanush
'പരശുരാമനായി മമ്മൂട്ടി വന്നിരുന്നെങ്കിൽ നന്നായേനെ, രൺബീറിന്റെ മുഖത്ത് ഭാവങ്ങളൊന്നുമില്ല'; 'രാമായണ' റിവ്യൂവുമായി ആർ ശ്രീലേഖ
Mammootty and Dhanush
'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ
Summary

"After all, I turn enemies to friends, aren't I?"; Mammootty says Dhanush can't sleep these days without seeing him

X

FOLLOW US

ON GOOGLE DISCOVER