'ബിലാലി'ന്റെ കഥ എനിക്കറിയാം, അമൽ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജ്യോതിർമയി

പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ തന്നെ അമൽ കഥാപാത്രങ്ങളെയും അവർക്കായി പരിഗണിക്കുന്ന അഭിനേതാക്കളെയും മനസിൽ ഉറപ്പിച്ചിട്ടുണ്ടാകും
Bilal
BilalPinterest
Updated on: 
1 min read

അമൽ നീരദിന്റെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് 'ബിലാൽ'. മമ്മൂട്ടി നായകനായെത്തിയ 'ബിഗ് ബി'യുടെ രണ്ടാം ഭാഗമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങളും അമൽ നീരദിന്റെ സിനിമാ രീതികളെക്കുറിച്ചും സംസാരിക്കുകയാണ് നടി ജ്യോതിർമയി. 'ബിലാലി'ന്റെ കഥ തനിക്ക് അറിയാമെന്നും അമൽ നീരദ് അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അമൽ നീരദിന്റെ ഭാര്യകൂടെയായ താരം വെളിപ്പെടുത്തി.

അമൽ നീരദിന്റെ സിനിമകളുടെ പ്രീ പ്രൊഡക്ഷൻ രീതികളെക്കുറിച്ചും ജ്യോതിർമയി അഭിമുഖത്തിൽ സംസാരിച്ചു. സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും അവ അവതരിപ്പിക്കേണ്ട അഭിനേതാക്കളെക്കുറിച്ചും അമലിന് നേരത്തെതന്നെ വ്യക്തമായ ധാരണയുണ്ടാകുമെന്ന് താരം പറയുന്നു. പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ തന്നെ കഥാപാത്രങ്ങളെയും അവർക്കായി പരിഗണിക്കുന്ന അഭിനേതാക്കളെയും മനസിൽ ഉറപ്പിച്ചിട്ടുണ്ടാകും. തുടർന്ന് ഓരോരുത്തരെയും പ്രത്യേകം കണ്ട് സിനിമയുടെ കാര്യങ്ങൾ സംസാരിക്കുകയാണ് പതിവെന്നും ജ്യോതിർമയി പറഞ്ഞു.

എല്ലാ അഭിനേതാക്കളെയും ഒരുമിച്ചല്ല അമൽ കാണുന്നത്. പലരെയും വിവിധ സ്ഥലങ്ങളിൽ വെച്ചാണ് നേരിട്ട് കണ്ട് സംസാരിക്കുന്നത്. സിനിമയുടെ കഥയും മറ്റ് കാര്യങ്ങളും തന്നോടും പങ്കുവെക്കാറുണ്ട്. എന്നാൽ മുഴുവൻ കഥയും വിശദമായി ചർച്ച ചെയ്യാറില്ലെന്നും ചില ആശയങ്ങൾ മാത്രമാണ് പങ്കുവെക്കാറുള്ളതെന്നും താരം വ്യക്തമാക്കി. 'ബിലാലിന്റെ കഥ എനിക്കറിയാം. അമൽ എന്നോട് പറഞ്ഞിട്ടുണ്ട്', ജ്യോതിർമയി പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ബാച്ച്‌ലർ പാർട്ടി ഡ്യൂ'വിന്റെ പ്രമോഷന്റെ ഭാഗമായി ന്യൂസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ജ്യോതിർമയിയുടെ വാക്കുകൾ:

പ്രീ പ്രൊഡക്ഷന് മുൻപുതന്നെ കഥാപാത്രങ്ങളെല്ലാം അമലിന്റെ മനസ്സിൽ സെറ്റായിരിക്കും. ശേഷം ആരൊക്കെയാണോ ആ കഥാപാത്രങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്, ആ ആർട്ടിസ്റ്റുകളോട് സംസാരിക്കും. എല്ലാവരെയും ഒരുമിച്ചല്ല കാണുന്നത്. പലരെയും പല സ്ഥലങ്ങളിൽ വെച്ചാണ് മീറ്റ് ചെയ്യുന്നത്. സ്റ്റോറിയുടെ കാര്യങ്ങളൊക്കെ എന്നോട് സംസാരിക്കാറുണ്ട്. ജസ്റ്റ് ഒരു ഐഡിയ തരും. പൂർണമായും ചർച്ച ചെയ്യും എന്നല്ല, ചിലതൊക്കെ. ‘ബിലാലി’ന്റെ കഥ എനിക്കറിയാം. എന്നോട് പറഞ്ഞിട്ടുണ്ട്

Bilal
'പൊതുവേദിയിലാണെന്ന് പോലും നോക്കാതെ സ്റ്റൈലിസ്റ്റ് അന്ന് പാന്റ് ശരിയാക്കി'; 'അഹങ്കാരി'യെന്ന വിളിക്ക് മറുപടി പറഞ്ഞ് ധനുഷ്
Bilal
ആദരാഞ്ജലിക്ക് നന്ദി; 'വ്യാജ വാർത്ത പ്രചരിപ്പിച്ചോളൂ, എനിക്കത് ഗുണമാണ്'; പരിഹാസവുമായി ഹരീഷ് പേരടി
Bilal
മകൾക്കൊപ്പം ചാക്കോച്ചന്റെ സെൽഫി; 'വിത്ത് യുവർ ചോട്ടാ' എന്ന് കുറിപ്പ്, സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ
Summary

I know the story of 'Bilal'; Amal has told me, reveals Jyothirmayi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER