ആദരാഞ്ജലിക്ക് നന്ദി; 'വ്യാജ വാർത്ത പ്രചരിപ്പിച്ചോളൂ, എനിക്കത് ഗുണമാണ്'; പരിഹാസവുമായി ഹരീഷ് പേരടി

പ്രചാരണങ്ങൾ വഴി തനിക്ക് സിനിമകളിൽ അവസരം ലഭിച്ചെന്നും നല്ല പ്രതിഫലത്തിൽ സിനിമകൾ ഉറപ്പിച്ചെന്നും ഹരീഷ് പേരടി.
Hareesh Peradi
Hareesh PeradiFacebook
Updated on: 
1 min read

തന്റെ മരണവാർത്തയെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനോട് പരിഹാസരൂപേണ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഇനിയും തന്റെ വ്യത്യസ്ത കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കണമെന്നാണ് താരത്തിന്റെ അഭ്യർഥന.

പ്രചാരണങ്ങൾ വഴി തനിക്ക് രണ്ട് സിനിമകളിൽ അവസരം ലഭിച്ചെന്നും നല്ല പ്രതിഫലത്തിൽ സിനിമകൾ ഉറപ്പിക്കാനായെന്നും ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'ആദരാഞ്ജലികൾ' എന്ന അടിക്കുറിപ്പോടെ ഹരീഷ് പേരടിയുടെ ചിത്രം പങ്കുവെച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിലെ ജോസഫേട്ടൻ എന്ന കഥാപാത്രത്തിന്റെ ചിത്രമായിരുന്നു ഇതിനായി ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ പരിഹസിച്ച് താരം രംഗത്തെത്തിയത്.

തന്റെ പേരിൽ പ്രചരിച്ച വ്യാജ വാർത്തയെ അവസരമാക്കി മാറ്റിയെന്ന തരത്തിലാണ് താരത്തിന്റെ പരിഹാസം. പോസ്റ്റ് പങ്കുവെച്ചവരോട് നന്ദി അറിയിച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ഹരീഷ് പേരടിയുടെ ഫെയിസ്ബുക്ക് കുറിപ്പ്:

ഇങ്ങിനെ ഒരു വാർത്തയുണ്ടാക്കുകയും അത് ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട് ഒരു അഭ്യർത്ഥന.ഇനിയും നിങ്ങൾ ഇത്തരം വാർത്തകൾ ഉണ്ടാക്കുമ്പോൾ എൻ്റെ വിത്യസ്‌തമായ ഫോട്ടോകൾ ഇടാൻ ശ്രമിക്കുക.

കാരണം പലരും മറന്നുപോയ ലൈഫ് ഓഫ് ജോസുട്ടിയിലെ ജോസഫേട്ടൻ എന്ന ഈ കഥാപാത്രത്തെ നിങ്ങൾ ഓർമ്മപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ പേരിൽ മാത്രം ഇന്നലെ എനിക്ക് രണ്ട് സിനിമകൾ വന്നു. നല്ല ഒരു ശമ്പളത്തിന് അത് ഉറപ്പിക്കുകയൂം ചെയ്തു.അതുകൊണ്ട് സംവിധായകരെ ഓർമ്മപ്പെടുത്തുന്ന വിത്യസ്‌തമായ ഫോട്ടോകൾ ചേർത്ത് ഇനിയും എന്നെ പ്രോൽസാഹിപ്പിക്കുക. ഈ വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

Hareesh Peradi
'അജയന്റെ മരണം ഒരു കേസ് സ്റ്റഡി'; ദുരൂഹതയുടെ മുഖമായി യുറേക്കാ താരം ദേവരാജ്
Hareesh Peradi
മകൾക്കൊപ്പം ചാക്കോച്ചന്റെ സെൽഫി; 'വിത്ത് യുവർ ചോട്ടാ' എന്ന് കുറിപ്പ്, സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ
Hareesh Peradi
ദുൽഖറിനൊപ്പം ഐക്കൺ സ്റ്റാർ; പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അല്ലു അർജുനും
Summary

'Go ahead and spread fake news; it actually benefits me'; Harish Peradi, with a touch of sarcasm

X

FOLLOW US

ON GOOGLE DISCOVER