ദുൽഖറിനൊപ്പം ഐക്കൺ സ്റ്റാർ; പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അല്ലു അർജുനും

മുഖ്യാതിഥിയായി എത്തുന്ന ഐക്കൺ സ്റ്റാർ അല്ലു അർജുൻ ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്യും.
Allu Arjun
Allu ArjunPinterest
Updated on: 
2 min read

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം (AOT)’ സിനിമയുടെ പ്രീ-റിലീസ് ആൻഡ് ട്രെയിലർ ലോഞ്ച് ഇവന്റ് ഇന്ന് (നവംബർ 15) വൈകുന്നേരം 5 മണി മുതൽ ഹൈദരാബാദിലെ ജെ.ആർ.സി കൺവെൻഷൻ സെന്ററിൽ നടക്കും.

ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന ഐക്കൺ സ്റ്റാർ അല്ലു അർജുൻ ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്യും. ദുൽഖർ സൽമാനും ചിത്രത്തിലെ നായിക സാത്വിക വീരവല്ലിയും മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

അല്ലു അർജുനും ദുൽഖർ സൽമാനും ഒരേ വേദിയിലെത്തുന്ന ഇവന്റ് ചിത്രത്തിന്റെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ് അണിയപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ആശയവുമായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പവൻ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് 'കല്പന' എന്ന നായികാ കഥാപാത്രമായെത്തുന്നത്. തമിഴ് താരം ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്തിരുന്നു. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘AOT’യ്ക്കുണ്ട്.

രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ: ശബരി.

Allu Arjun
വിജയ്‌യുടെ അവസാന സിനിമ: വാർത്ത കേട്ട് കരഞ്ഞു, നോക്കുമ്പോൾ ഡയറക്ടറും കരയുന്നു; അനുഭവം പങ്കുവെച്ച് സായ് പല്ലവി
Allu Arjun
'പേരും പ്രശസ്തിയും വരുന്നതിന് മുമ്പേ കണ്ണൂരിൽ സ്റ്റാർ'; കൂ‌ടുതൽ കംഫർട്ട് തമിഴിലും തെലുങ്കിലും; വിശേഷങ്ങൾ പങ്കുവെച്ച് ഷംന കാസിം
Allu Arjun
14-ാം വയസുമുതൽ നെ​ഗറ്റീവ് കമന്റുകൾ കാണുന്നു, ഡാൻസ് അറിയില്ലെന്ന് കളിയാക്കി; ബുള്ളിയിങ്ങിനെക്കുറിച്ച് ഹൻസിക
Summary

Icon Star joins Dulquer; Allu Arjun to be the chief guest at the new film's trailer launch

X

FOLLOW US

ON GOOGLE DISCOVER