മകൾക്കൊപ്പം ചാക്കോച്ചന്റെ സെൽഫി; 'വിത്ത് യുവർ ചോട്ടാ' എന്ന് കുറിപ്പ്, സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ

ഹൻസു ജനിക്കുന്നതിനു 5 കൊല്ലം മുൻപ് ഇറങ്ങിയ ചിത്രമാണ് 'പ്രിയം'. അതിലെ പാട്ടുകൾ ഇടുമ്പോൾ അവളും ടീവി നോക്കി ഇരിക്കുമായിരുന്നു.
Krishna Kumar
Krishna KumarFacebook
Updated on: 
1 min read

മകൾ ഹൻസിക കൃഷ്ണയ്ക്ക് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. ചാക്കോച്ചൻ ഹൻസികയ്ക്കും സിനിമയിലെ മറ്റ് താരങ്ങൾക്കുമൊപ്പം എടുത്ത സെൽഫിയും അതിനൊപ്പമുള്ള കുറിപ്പും കൃഷ്ണകുമാറിന്റെ മനസുനിറച്ചിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് മകളുടെ സിനിമാ വിശേഷം താരം പങ്കുവെച്ചത്.

മുംബൈയിലെ ഓഫീസിലിരിക്കുമ്പോഴാണ് കുഞ്ചാക്കോ ബോബന്റെ ഒരു വാട്സ്ആപ്പ് സന്ദേശം കൃഷ്ണകുമാറിന് ലഭിച്ചത്. തുറന്നുനോക്കിയപ്പോൾ ഒരു സെൽഫിയും അതിനൊപ്പം 'വിത്ത് യുവർ ചോട്ടാ' എന്ന കുറിപ്പും. വീട്ടിലെ നാലു മക്കളിൽ ഏറ്റവും ഇളയവളായ ഹൻസികയെ ചാക്കോച്ചൻ സ്നേഹത്തോടെ 'ചോട്ടാ' എന്നാണ് വിളിച്ചതെന്ന് കൃഷ്ണകുമാർ കുറിച്ചു.

ചിത്രം കണ്ടപ്പോൾ മനസിൽ സന്തോഷവും മുഖത്ത് ചിരിയും നിറഞ്ഞുവെന്നും ഉടൻതന്നെ ചാക്കോച്ചനെ വിളിച്ച് നന്ദി അറിയിച്ചെന്നും കൃഷ്ണകുമാർ. ഹൻസിക കൃഷ്ണ നായികയായെത്തുന്ന അമൽ നീരദ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കൃഷ്ണകുമാറിന്റെ പോസ്റ്റ്:

ഇന്ന് മുംബൈ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു. തുറന്നപ്പോൾ ഒരു ഫോട്ടോയാണ്. സെൽഫിയാണ്. അയച്ചിരിക്കുന്നത് മലയാളികളുടെ ഇഷ്ടതാരം ചാക്കോച്ചൻ. ഒരു അടിക്കുറിപ്പും "വിത്ത് യുവർ ചോട്ടാ". വീട്ടിൽ നാലുമക്കളിൽ ഇളയവൾ ഹൻസു. അതിനാൽ ചാക്കോച്ചൻ അവളെ ചോട്ട ആക്കി.

മനസ്സിൽ ഒരു സന്തോഷം തോന്നി. മുഖത്തൊരു ചിരിയും വന്നു. ഉടനെ ചാക്കോച്ചനെ വിളിച്ചു സന്തോഷവും നന്ദിയും അറിയിച്ചു. ഹൻസു ജനിക്കുന്നതിനു 5 കൊല്ലം മുൻപ് ഇറങ്ങിയ ചാക്കോച്ചൻ ചിത്രമാണ് "പ്രിയം". അതിലെ പാട്ടുകൾ കുട്ടികൾക്ക് അന്ന് വളരെ ഇഷ്ടമായിരുന്നു. ഹാൻസുവിന്റെ കുഞ്ഞുപ്രായത്തിൽ അവളും ഈ പാട്ടു ഇടുമ്പോൾ ടീവിയിൽ നോക്കി ഇരിക്കുമായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു. ഇഷ്ടപെട്ട പാട്ടിലെ താരത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടുക, താരമായ ചാക്കോച്ചൻ തന്നെ എടുത്ത സെൽഫിയിൽ മറ്റു നടീ നടന്മാർക്കൊപ്പം ഭാഗമാകാൻ കഴിയുക. ഒരു കലാകാരനെന്ന നിലയിൽ, ഹാൻസികയുടെ പിതാവെന്ന നിലയിൽ എല്ലാം ഒരു അനുഗ്രഹമായി തോന്നുന്നു. സന്തോഷം. ചാക്കോച്ചന് നന്ദി.

Krishna Kumar
ദുൽഖറിനൊപ്പം ഐക്കൺ സ്റ്റാർ; പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അല്ലു അർജുനും
Krishna Kumar
വിജയ്‌യുടെ അവസാന സിനിമ: വാർത്ത കേട്ട് കരഞ്ഞു, നോക്കുമ്പോൾ ഡയറക്ടറും കരയുന്നു; അനുഭവം പങ്കുവെച്ച് സായ് പല്ലവി
Krishna Kumar
14-ാം വയസുമുതൽ നെ​ഗറ്റീവ് കമന്റുകൾ കാണുന്നു, ഡാൻസ് അറിയില്ലെന്ന് കളിയാക്കി; ബുള്ളിയിങ്ങിനെക്കുറിച്ച് ഹൻസിക
Summary

Chackochan's selfie with daughter; captioned "With your Chotta," Krishnakumar shares his joy

X

FOLLOW US

ON GOOGLE DISCOVER