എഎന്‍ഐ
Business

ഐഫോണ്‍16 വാങ്ങാന്‍ തിക്കും തിരക്കും, മുംബൈയിലും ഡല്‍ഹിയിലും നീണ്ട നിര, വിഡിയോ

സമാനമായ തിരക്ക് ആപ്പിളിന്റെ മറ്റ് സ്റ്റോറുകളിലും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസായ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചതിന് പിന്നാലെ ഫോണ്‍ വാങ്ങാന്‍ ആപ്പിള്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ടനിര. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ മുതല്‍ വന്‍തിരക്ക് കാണിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

സമാനമായ തിരക്ക് ആപ്പിളിന്റെ മറ്റ് സ്റ്റോറുകളിലും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ബികെസിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വരിനില്‍ക്കുന്നവരില്‍ ചിലയാളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വന്നവരാണ്. ഡല്‍ഹിയിലെ സാകേതിലെ ആപ്പിള്‍ സ്റ്റോറിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റോര്‍ തുറക്കുന്നത് കാത്ത് പുലര്‍ച്ചെ മുതല്‍ കാത്തിരിക്കുന്നവരാണ് പലരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ് ഇത്തവണ പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 16 സീരിസിന്റെ മുഖ്യ സവിശേഷത. ബേസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ നിര്‍മിതിയില്‍ ഐഫോണ്‍ 15 സീരീസില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകള്‍ക്കില്ല. നാല് ഐഫോണ്‍ മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്സെറ്റുകളിലാണ് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.

2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

SCROLL FOR NEXT