ഫയല്‍ ചിത്രം 
Business

പത്തില്‍നിന്ന് എഴുപതിലേക്ക്; കുതിച്ചു കയറി തക്കാളി വില, നൂറു കടന്നേക്കും

ഇതേ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വില നൂറു കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി/ബംഗളൂരു: സവാളയ്ക്കു പിന്നാലെ രാജ്യത്ത് തക്കാളിക്കും വില കുതിച്ചുകയറുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാധ്യതയെന്നും നൂറു കടന്നാല്‍ അദ്ഭുതപ്പെടേണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. കര്‍ണാടകയില്‍ തന്നെ ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ കിലോയ്ക്ക് അറുപതു രൂപയാണ് തക്കാളി വില. ഏതാനും ദിവസം മുമ്പ് ഇതു പത്തു രൂപയായിരുന്നു. കേരളത്തില്‍ വില പലയിടത്തും എഴുപത് എത്തിയിട്ടുണ്ട്. 

മഴ കനത്താണ് തക്കാളി വരവു കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ കാര്‍ഷിക മേഖലകളായ ചിക്കബല്ലാപുര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളില്‍ മഴ ശക്തമായിരുന്നു. അന്‍പതു ശതമാനമെങ്കിലും വിളവു കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

മഹാരാഷ്ട്രയില്‍നിന്നും തക്കാളിയുടെ വരവില്‍ വന്‍ കുറവു നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വില നൂറു കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാള വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ