TVS Orbiter Electric Scooter  image credit: TVS
Business

ചില്ലിക്കാശ് പെട്രോളിന് കൊടുക്കാതെ സമ്പാദ്യം വളര്‍ത്താം; ഇതാ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള അഞ്ചു ഇലക്ട്രിക് സ്‌കൂട്ടറുകള്‍

പരമ്പരാഗത ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ക്കാണ് ഇന്ന് ഡിമാന്‍ഡ് കൂടുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്ത്യന്‍ വാഹനമേഖല വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. പരമ്പരാഗത ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ക്കാണ് ഇന്ന് ഡിമാന്‍ഡ് കൂടുതല്‍. ഈ രംഗത്ത് ഇപ്പോള്‍ വലിയതോതില്‍ വില്‍പ്പന നടക്കുന്നത് ഇലക്ട്രിക് വാഹനവിപണിയിലാണ്. ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വലിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. പെട്രോളിന്റെ ഉയര്‍ന്ന വിലയും പരിസ്ഥിതി സൗഹൃദവുമാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രിയം വര്‍ധിപ്പിച്ചത്.

എങ്കിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങാന്‍ ഇപ്പോഴും മടിയുള്ള നിരവധിപ്പേരുണ്ട് ചുറ്റിലും. റേഞ്ചുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ബാറ്ററി പോയാല്‍ പണികിട്ടുമോയെന്നുള്ള പേടിയുമെല്ലാം ഇന്നും ആളുകള്‍ക്കിടയില്‍ അതുപോലെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ ആളുകളും ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ സ്‌കൂട്ടറുകള്‍ സ്വന്തമാക്കാനാണ് താത്പര്യം കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷത്തില്‍ താഴെ വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടാം.

ബജാജ് ചേതക് സി2501:

ബജാജിന്റെ എന്‍ട്രി ലെവല്‍ ചേതക് ഇവിയായ സി2501 പതിപ്പിന് ഇന്ത്യയില്‍ 91,504 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഫുള്‍ മെറ്റല്‍ ബോഡി പാനല്‍ വാഗ്ദാനം ചെയ്യുന്ന ഏക മോഡല്‍ കൂടിയാണിത്. 2.5kWh NMC ബാറ്ററി പായ്ക്കിന് 113 കിലോമീറ്റര്‍ റേഞ്ചും നല്‍കാനാവും. 750W ചാര്‍ജറില്‍ രണ്ടര മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും. അങ്ങനെ ദിവസേന 50 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് അനുയോജ്യമായ മോഡലാണിത്.

ടിവിഎസ് ഓര്‍ബിറ്റര്‍

ടിവിഎസിന്റെ ഇലക്ട്രിക് നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായി ടിവിഎസ് ഓര്‍ബിറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങുന്നത്. 91,550 രൂപ മാത്രം വില വരുന്ന ഇവിയുടെ ടോപ്പ് വേരിയന്റില്‍ 158 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ പ്രാപ്തമായുള്ള 3.1kWh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഒല എസ്1 എക്‌സ്

ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ്1 എക്‌സ്. വെറും 84,999 രൂപ എക്‌സ്‌ഷോറൂം വില വരുന്ന മോഡലിന് ഫുള്‍ ചാര്‍ജില്‍ 108 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 2kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്.

ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 9.38 bhp പവറും 101 കിലോമീറ്ററിന്റെ പരമാവധി വേഗവും പുറത്തെടുക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. 60 കിലോമീറ്ററില്‍ താഴെ ദൈനംദിന യാത്രയുള്ള റൈഡേഴ്സിന് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏറ്റവും അനുയോജ്യമാണ്. വില കുറവായതിനാല്‍ പെട്രോള്‍ കാശ് നല്ലതുപോലെ ലാഭിക്കാനാവും.

ആംപിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ്:

ആംപിയര്‍ മാഗ്‌നസ് ഗ്രാന്‍ഡും ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള നല്ല ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ്. വെറും 89,999 രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഇവിയില്‍ 95 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്ത IDC റേഞ്ചും ഹബ് മോട്ടോറും ഉള്ള LFP ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. 5 വര്‍ഷത്തെ അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും 65 കിലോമീറ്റര്‍ പരമാവധി വേഗതയും സ്‌കൂട്ടറില്‍ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

ഹീറോ വിഡ വിഎക്‌സ്2 ഗോ

ഇതിന്റെ പ്രധാന സവിശേഷത അതിന്റെ റിമൂവബിള്‍ ബാറ്ററി പായ്ക്കാണ്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തുവെച്ച് ചാര്‍ജ് ചെയ്യുന്നതിനുപകരം ബാറ്ററി ഊരി വീടിന്റെ അകത്ത് കൊണ്ടുപോയി ചാര്‍ജ് ചെയ്യാം. 3.4kWh പായ്ക്കുമായി വരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് സിംഗിള്‍ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ റേഞ്ചും തരാനാവും. കൂടാതെ 12 ഇഞ്ച് അലോയ് വീലുകളും CBS ബ്രേക്കിംഗും വരെ ഇതിലുണ്ട്. 84,800 രൂപയാണ് വിഎക്‌സ്2 ഗോയ്ക്ക് മുടക്കേണ്ടി വരിക.

top electric scooters below 0ne lakh rupees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന ഗാനം ആദ്യം; ശേഷം വന്ദേമാതരം, ജനഗണമന: വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

'ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം'; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

'വിൻഡോ സീറ്റ് എനിക്ക് വേണം', യാത്രയിൽ സീറ്റിന് വേണ്ടി ആശങ്കപ്പെടുന്നവരാണോ? എന്താണ് 'സീറ്റ് ആങ്സൈറ്റി'?

'കഷ്ടം തന്നെ ക്രിസ്റ്റ്യാനോ കഷ്ടം തന്നെ... ഇങ്ങനെ ഉണ്ടോ ഒരു ഭൂതകാല കുളിര് കൊള്ളൽ!'

10, 20 നോട്ടുകളുടെ എണ്ണം കൂടി, എണ്ണിത്തീര്‍ക്കാന്‍ പാട്; അയോധ്യയിലെ കാണിക്കപ്പണം എണ്ണുന്നവര്‍ കൂട്ടത്തോടെ രാജിവെച്ചു