Image Source : TOUTCHE.COM 
Business

ഒറ്റച്ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ, അഞ്ച് 'ഗിയര്‍'; പുതുതലമുറ ഇലക്ട്രിക് സൈക്കിളുമായി ടൗച്ചെ, വില 48,900 രൂപ മുതല്‍ 

പുതുതലമുറ ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ട് ആപ്പ് കമ്പനിയായ ടൗച്ചെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുതലമുറ ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ട് ആപ്പ് കമ്പനിയായ ടൗച്ചെ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹീലിയോ എച്ച്100 എന്ന ഇലക്ട്രിക് സൈക്കിളിന് 48,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 

രണ്ട് മോഡലുകളിലാണ് ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഒരു മോഡല്‍. രണ്ടാമത്തെതിന് 80 കിലോമീറ്ററാണ് ദൂരപരിധി. ആരോഗ്യക്ഷമതയുടെ ഭാഗമായി ഇലക്ട്രിക് സംവിധാനത്തിന്റെ സഹായമില്ലാതെ സൈക്കിള്‍ ചവിട്ടാനും സാധിക്കും. ഡിറ്റാച്ചബിള്‍ ലിഥിയം അയോണ്‍ ബാറ്ററിയും 250 ഡബ്ല്യൂ റിയര്‍ ഹബ് മോട്ടോറുമാണ് ഇതിന് കരുത്തുപകരുന്നത്.

അഞ്ച് ഗിയര്‍ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളിന്റെ വലതുവശത്താണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അടുത്തക്കാലത്തായി ഇ-ബൈക്കുകളുടെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്ന് ടൗച്ചെ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 18 മാസത്തെ വാറണ്ടിയാണ് ഉപഭോക്താവിന് നല്‍കുന്നത്. ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍, ബൈക്കിന്റെ കണ്‍ട്രോളര്‍ എന്നിവയ്ക്കാണ് വാറണ്ടി. ഫ്രെയിമിന് രണ്ടുവര്‍ഷത്തെ വാറണ്ടിയും ഉറപ്പുനല്‍കുന്നതായി കമ്പനി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

വിശപ്പു കുറയുന്നത് കരൾ രോ​ഗ ലക്ഷണം?

ഓണത്തിനും ക്രിസ്മസിനും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്ന് പ്രഖ്യാപനം; നിര്‍മല സീതാരാമന്‍ പാലക്കാട്ട്

നെഞ്ചിൽ മുയൽ ഒക്കെ ഉണ്ടല്ലോ! ഈസ്റ്റർ ആശംസകൾ നേർന്ന് മമ്മൂട്ടി

വീണ്ടും ഹിറ്റടിയ്ക്കാന്‍ യുവനിര; അരങ്ങില്‍ അര്‍ജുന്‍ അശോകനും ബാലുവും; 'മെല്‍കൗ പോണ്ടിച്ചേരി' വരുന്നു

SCROLL FOR NEXT