

മലയാളികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. 'എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു' എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. എന്നാൽ ഈസ്റ്റർ ആശംസയെക്കാളും ആരാധകരുടെ കണ്ണുടക്കിയത് മമ്മൂക്കയുടെ ഷർട്ടിലാണ്. പതിവുപോലെ തന്നെ ചുള്ളൻ ലുക്കിൽ തന്നെയാണ് ഇത്തവണയും മമ്മൂട്ടിയെ ഫോട്ടോയിൽ കാണാൻ കഴിയുക.
പീച്ച് നിറത്തിലെ ഷർട്ടിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഈസ്റ്റർ ആയതു കൊണ്ട് തന്നെ എംബ്രോയിഡറി ചെയ്ത ഒരു മുയലിനെയും മമ്മൂട്ടിയുടെ ഷർട്ടിൽ കാണാം. ഈ ചിരി മതി മനസ് നിറയാൻ എന്നാണ് പോസ്റ്റിന് താഴെ പലരും കുറിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ആരാധകർക്കായി മമ്മൂട്ടി മെഗാ ഫോട്ടോഷൂട്ടും നടത്തിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. ശനിയാഴ്ച ചിത്രത്തിന്റെ ട്രെയ്‍ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിനും ലഭിക്കുന്നത്.
19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. മെയ് ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക. വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രാജീവ് മേനോന്‍, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു വര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates