ടൊവിനോ തോമസ് നായകനാകുന്ന മാസ് ആക്ഷന്‍ ചിത്രം പള്ളിച്ചട്ടമ്പിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക കയാദു ലോഹര്‍ ആണ്. ചിത്രത്തിനായി ടൊവിനോ തോമസ് കിടിലന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്.
1960-70കാലത്താണ് സിനിമയുടെ കഥ നടക്കുന്നത്. ഒരു പള്ളിയേയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന നാടിനേയും സംരക്ഷിക്കാനായി അവിടേക്ക് കൊണ്ടു വരുന്ന ചട്ടമ്പിയായിട്ടാണ് ടൊവിനോ തോമസെത്തുന്നത്. ഈ മണ്ണാണ് നമ്മുടെ ആയുധം എന്ന ടൊവിനോയുടെ മാസ് ഡയലോഗിന്റൈ മുഴക്കത്തിലാണ് ട്രെയിലര്‍ അവസാനിപ്പിക്കുന്നത്.
മലയാള സിനിമ കുറച്ച് നാളായി മിസ് ചെയ്യുന്ന, ഗ്രൗണ്ടഡ് ആയ മാസ് ആക്ഷന്‍ ചിത്രമായിരിക്കും പള്ളിച്ചട്ടമ്പിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും ബ്രിജീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറുമാണ് സഹനിര്‍മാണം. ടിഎസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ.
വിജയരാഘവന്‍, ബാബുരാജ്, പ്രശാന്ത് അലക്സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജെയ്ക്സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ടിജോ ടോമിയാണ്. വിഷു റിലീസായെത്തുന്ന ചിത്രം ഏപ്രില്‍ പത്തിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates