

പത്ത് വര്‍ഷം പിരിഞ്ഞ് കഴിഞ്ഞ ശേഷം താനും ലിസിയും വീണ്ടും ഒരുമിച്ചതായി ഈയ്യടുത്താണ് പ്രിയദര്‍ശന്‍ തുറന്നു പറഞ്ഞത്. 32 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹ മോചിതരായത്. താനും ലിസിയും എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഇതാദ്യമായി വെളിപ്പെടുത്തുകയാണ് പ്രിയദര്‍ശന്‍. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.
തങ്ങള്‍ക്കിടയിലുയര്‍ന്നു വന്ന വിരസതയും ഈഗോയുമാണ് പിരിയാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പിരിഞ്ഞ് കഴിഞ്ഞപ്പോള്‍ പരസ്പരം മിസ് ചെയ്തുവെന്നും അതിനാല്‍ വീണ്ടും ഒരുമിച്ചുവെന്നും പ്രിയദര്‍ശന്‍ പറയുന്നു.
''32 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു. അത് ഞങ്ങളുടെ ബന്ധത്തെ കയ്പ്പുള്ളതാക്കി. അതിനാല്‍ പിരിയുന്നതാകും നല്ലതെന്ന് തീരുമാനിച്ചു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം മിസ് ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ വീണ്ടും ഒരുമിച്ചു. അത്രയേയുള്ളൂ. അതിനര്‍ത്ഥം എവിടെയോ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്നാണ്.'' പ്രിയദര്‍ശന്‍ പറയുന്നു.
''തീര്‍ച്ചയായും ഞാന്‍ അവളെ മിസ് ചെയ്തിരുന്നു. അവളും എന്നെ മിസ് ചെയ്തിരുന്നു. അതിനാല്‍ ഞങ്ങള്‍ വീണ്ടും ഒന്നായി. കമ്പാനിയന്‍ഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് ഞങ്ങള്‍ വീണ്ടും കല്യാണം കഴിച്ചില്ലെന്ന് ചോദിച്ചാല്‍, അടുത്തത് ഇതിലും കഷ്ടം നിറഞ്ഞാതാകാം എന്നതിനാലാണ്. ആ ചിന്ത രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. ഞങ്ങളത് തിരിച്ചറിഞ്ഞു'' എന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താനും ലിസിയും വീണ്ടും ഒന്നായെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്. അതേസമയം വീണ്ടും വിവാഹിതരാകാന്‍ പ്ലാനില്ലെന്നും പ്രിയന്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരില്‍ സംവിധായകന്‍ സിബി മലയിലിന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയതും വാര്‍ത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates