ആനന്ദ് മഹീന്ദ്ര 
Business

"എന്താണ് താങ്കളുടെ യോഗ്യത?" ചോദ്യം ‌ആനന്ദ് മഹീന്ദ്രയോട്; മറുപടി വൈറൽ 

വൈഭവ് എസ് ഡി എന്ന ട്വിറ്റർ ഉപയോക്താവാണ് ചോദ്യവുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്രയോട് ഒരു ട്വിറ്റർ ഉപയോക്താവ് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. എന്താണ് താങ്കളുടെ യോഗ്യതയെന്ന് പറയാമോ എന്നായിരുന്നു ആ ചോദ്യം. വൈഭവ് എസ് ഡി എന്ന ട്വിറ്റർ ഉപയോക്താവാണ് ചോദ്യവുമായി എത്തിയത്. "തുറന്നു പറയുകയാണെങ്കിൽ, എന്റെ പ്രായത്തിൽ, അനുഭവമാണ് ഏതൊരു യോഗ്യതയുടെയും മാനദണ്ഡം" എന്നാണ് ആ ചോദ്യത്തിന് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി.

അഭിഷേക് ദൂബേ എന്ന ഉപയോക്താവ് പങ്കുവെച്ച ചിത്രവും കുറിപ്പും റീട്വീറ്റ് ചെയ്തപ്പോഴാണ് അദ്ദേഹത്തെതേടി ഇത്തരമൊരു ചോദ്യം എത്തിയത്. ഒരു പെൺകുട്ടി തനിച്ചിരുന്ന് പഠിക്കുന്ന ചിത്രമായിരുന്നു അഭിഷേക് പോസ്റ്റ് ചെയ്തത്.  ഒറ്റയ്ക്കിരുന്ന് എഴുതിപ്പഠിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അമ്പരന്നുപോയെന്ന് കുറിച്ചുകൊണ്ടായിരുന്നു ആ ട്വീറ്റ്. മനോഹരമായ ചിത്രം അഭിഷേക്. ഇവൾ ആണെന്റെ മൺഡേ മോട്ടിവേഷൻ എന്നായിരുന്നു ആനന്ദിന്റെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് എന്താണ് താങ്കളുടെ യോഗ്യതയെന്ന് പറയാമോ എന്ന ചോദ്യവുമായി വൈഭവ് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും