us federal reserve ഫയൽ
Business

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമോ?; വീണ്ടും പലിശനിരക്ക് കുറച്ച് ഫെഡറല്‍ റിസര്‍വ്

സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ അടിസ്ഥാന പലിശനിരക്ക് 3.50-3.75 ശതമാനത്തിലെത്തി.

2024 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തോളം കാലം നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറിലാണ് ആദ്യമായി നിരക്ക് കുറച്ചത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തയ്യാറാവുകയായിരുന്നു.

പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ നട്ടെല്ലായ തൊഴില്‍ വിപണി തളര്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരാനാണ് പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. തൊഴില്‍ വിപണി സംരക്ഷിക്കുന്നതിനൊപ്പം വില സ്ഥിരപ്പെടുത്തുക എന്ന അതിസങ്കീര്‍ണമായ സാഹചര്യമാണ് കേന്ദ്ര ബാങ്ക് നേരിടുന്നത്.

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള സമീപകാല ഡാറ്റ കേന്ദ്രബാങ്കിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി ഉയര്‍ന്നു. സമ്പദ്വ്യവസ്ഥ 119,000 തൊഴിലവസരങ്ങള്‍ ചേര്‍ത്തപ്പോഴും ഈ കാലയളവില്‍ നിയമനങ്ങളെ ബാധിച്ച ഫെഡറല്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ഈ നേട്ടത്തിന് മങ്ങലേല്‍പ്പിച്ചതായാണ് വിലയിരുത്തല്‍.

US Fed reserve cuts key interest rate by 25 bps, third deduction of 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

'ഭയമില്ലാത്ത ഹൃദയം, ആ തീ കെട്ടിട്ടില്ല'; വിനേഷ് ഫോഗട്ട് ഗോദയിലേക്ക് തിരിച്ചെത്തുന്നു

വിയർപ്പിന്റെ മഞ്ഞക്കറയോട് ബൈ ബൈ പറയൂ

കിടപ്പുമുറിയുടെ ജനല്‍ക്കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

'ആളുകളെ വെട്ടി നുറുക്കുന്ന രം​ഗമൊന്നും നമ്മൾ കാണേണ്ട ആവശ്യമില്ല'; എനിക്ക് ഇതൊക്കെ കാണുമ്പോൾ അസ്വസ്ഥത തോന്നും'

SCROLL FOR NEXT