V-Guard_-_Logo 
Business

വിഗാര്‍ഡ് വരുമാനത്തില്‍ 80 ശതമാനം വര്‍ധന

ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1018.29 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 565.18 കോടി രൂപയില്‍ നിന്നും 80 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2022 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 25.54 കോടി രൂപയില്‍ നിന്നും 109 ശതമാനമാണ് വര്‍ധന. 

ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളര്‍ച്ചയുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ജൂണില്‍ കോപ്പര്‍ വിലയിലുണ്ടായ ഗണ്യമായ ഇടിവ് വയറുകളുടെ മാര്‍ജിനുകളെ ബാധിച്ചു. ഇതിന്റെ ആഘാതം രണ്ടാം പാദത്തിലേക്കും വ്യാപിച്ചേക്കാം. മറ്റു പ്രധാന ചരക്കുകളുടെ ചെലവുകള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഒഴിവാക്കാന്‍ ഇതു സഹായിച്ചു. അടുത്ത ഒന്നോ രണ്ടോ പാദങ്ങള്‍ക്കുള്ളില്‍ മൊത്ത മാര്‍ജിന്‍ സാധാരണ നില വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT