വിഗാര്‍ഡിന്റെ വരുമാനത്തില്‍ വര്‍ധന 
Business

വി ഗാര്‍ഡ് അറ്റാദായത്തില്‍ 35 ശതമാനം വര്‍ധന

വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് ലാഭവര്‍ധന. 

സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 1133.75 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2348.51 കോടി രൂപയാണ് കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം. 17.1 ശതമാനം വളര്‍ച്ച നേടി. ആദ്യ പകുതിയിലെ അറ്റാദായം 26.9 ശതമാനം വര്‍ധിച്ച് 123.17 കോടി രൂപയിലെത്തി.

'രണ്ടാം പാദത്തില്‍ ഉപഭോക്തൃ ഡിമാന്‍ഡ്, പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍, കുറയുന്ന പ്രവണതയുണ്ടായി. ഇത് ഉയര്‍ന്ന വളര്‍ച്ചയെ സ്വാധീനിച്ചു. മൊത്ത മാര്‍ജിനുകളില്‍ ഈ പാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട് കോവിഡിനു മുമ്പുള്ള നിലയോട് അടുത്തു വന്നു. ദീര്‍ഘകാല ശേഷി വര്‍ധനവിനുള്ള നിക്ഷേപം തുടരുന്നു. പ്രവര്‍ത്തന മൂലധനം കുറച്ചത് പണ ലഭ്യതയുടെ കരുത്ത് കൂട്ടി. സമീപ കാലത്ത് അവതരിപ്പിച്ച പുതിയ ഉല്‍്പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. രണ്ടാം പകുതിയില്‍ ഞങ്ങള്‍ കരുത്തുറ്റ  ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്നു,' വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT