വിസ്താരയുടെ വിമാനങ്ങളെല്ലാം നാളെ മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴില്‍ ഫയൽ
Business

വിസ്താരയുടെ അവസാന പറക്കല്‍ ഇന്ന്, നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ്; വിശദാംശങ്ങള്‍

പ്രമുഖ വിമാന സര്‍വീസ് ആയ വിസ്താരയുടെ വിമാനങ്ങളെല്ലാം നാളെ മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വിമാന സര്‍വീസ് ആയ വിസ്താരയുടെ വിമാനങ്ങളെല്ലാം നാളെ മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴില്‍. ഇന്ന് സ്വന്തം ബ്രാന്‍ഡില്‍ വിസ്താര അവസാന വിമാന സര്‍വീസ് നടത്തും. നാളെ മുതല്‍ വിസ്താരയുടെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഇന്ത്യയുമായി ഏകീകരിക്കും.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം. എയര്‍ ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്.

ഫുള്‍ സര്‍വീസ് കാരിയറായ വിസ്താര 2015 ജനുവരി ഒന്‍പതിനാണ് പറക്കല്‍ ആരംഭിച്ചത്. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതായിരുന്നു. ലയനത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനാണ് സിംഗപ്പൂര്‍ അധിക നിക്ഷേപം നടത്തുന്നത്. എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്‌ലൈറ്റ് കോഡായിരിക്കും ഇനി മുതല്‍ വിസ്താരയ്ക്ക് ഉണ്ടാകുക. ഉദാഹരണത്തിന്, മുന്‍പ് യുകെ 955 എന്നറിയപ്പെട്ടിരുന്ന ഫ്‌ലൈറ്റ് എഐ 2955 ആയി മാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT