vivo Y400 Pro image credit: vivo
Business

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 20ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍- വിഡിയോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജൂണ്‍ 20 ന് വൈ400 സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണായി വൈ400 പ്രോ (vivo y400 pro) ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ടീസറില്‍ ഡ്യുവല്‍ റിയര്‍ കാമറ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സെഗ്മെന്റിലെ ഏറ്റവും നേര്‍ത്ത 3D കര്‍വ്ഡ് ഡിസ്പ്ലേ ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്സുള്ള 6.77' FHD+ 120Hz AMOLED സ്‌ക്രീന്‍, മീഡിയാടെക് ഡൈമെന്‍സിറ്റി 7300 SoC എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 8GB റാമിനും 8GB വരെ വെര്‍ച്വല്‍ റാമിനും പുറമേ 128GB, 256GB ഓപ്ഷനുകളിലും ഫോണ്‍ ലഭ്യമാണ്.

50MP സോണി IMX882 സെന്‍സറും 2MP അള്‍ട്രാ-സെക്കന്‍ഡറി കാമറയും സ്മാര്‍ട്ട് കളര്‍ ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റിനുള്ള ഓറ ലൈറ്റ്, 32MP ഫ്രണ്ട് കാമറ, പിന്നില്‍ IR ബ്ലാസ്റ്റര്‍, 90W ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 5500mAh ബാറ്ററി എന്നിവയും ഇതില്‍ പ്രതീക്ഷിക്കുന്നു. ലോഞ്ചിന് ശേഷം ഫോണ്‍ vivo.com, Flipkart, Amazon.in, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്ന് ലഭ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

'രാഹുലിനെതിരെ കെപിസിസിക്ക് കിട്ടിയ പരാതിയില്‍ ജുഡീഷ്യല്‍ ബുദ്ധി, പുറത്താക്കിയ ആളെ കുറിച്ചു പ്രതികരിക്കുന്നില്ല'

തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; സന്ദീപ് വാര്യര്‍ക്ക് ആശ്വാസം, കേസ് പരിഗണിക്കുന്നത് മാറ്റി

സൂരജ് ലാമയുടെ തിരോധാനം: പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നല്‍കണം, വീണ്ടും ഹൈക്കോടതി ഇടപെടല്‍

SCROLL FOR NEXT