എസി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം  പ്രതീകാത്മക ചിത്രം
Business

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

വളരെ വലിയ മുറി ആണെങ്കില്‍ മാത്രമേ 2 ടണ്‍ കപ്പാസിറ്റിയിലേക്ക് പോകേണ്ടതുള്ളൂ

സമകാലിക മലയാളം ഡെസ്ക്

പുതിയ എസി വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണോ ? എന്നാല്‍ വാങ്ങുന്നതിന് മുമ്പ് ഉപയോഗത്തിനനുസരിച്ചുള്ള എസി ഏതെന്നറിയണം. മുറിയുടെ വലുപ്പം കണക്കാക്കി അതനുസരിച്ചുള്ള എസിയെ വാങ്ങാവൂ.

  • മുറിയുടെ വലുപ്പം 130 ചതുരശ്ര അടിക്ക് താഴെ ആണെങ്കില്‍ വണ്‍ ടണ്‍ കപ്പാസിറ്റിയുള്ള എസി മതിയാകും. എന്നാല്‍ 185 ചതുരശ്ര അടിയിലോ അതില്‍ കൂടുതലോ ഉള്ള മുറിയാണെങ്കില്‍ ഉറപ്പായും 1.5 ടണ്‍ കപ്പാസിറ്റിയുള്ള എസി വാങ്ങണം. തണുപ്പ് ആവശ്യത്തിന് ലഭിക്കണമെങ്കില്‍ ഇത്തരം എസികള്‍ ആവശ്യമാണ്.

വലിയ മുറി ആണെങ്കില്‍ മാത്രമേ 2 ടണ്‍ കപ്പാസിറ്റിയിലേക്ക് പോകേണ്ടതുള്ളൂ. ഇപ്പോള്‍ 100 ചതുരശ്ര അടിക്ക് താഴെയുള്ള മുറികള്‍ക്കായി 0.8 ടണ്‍ കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷണറുകളും വിപണിയിലുണ്ട്. അതുപോലെ 1.5 ലേക്ക് പോകത്തക്ക വലിപ്പം ഉള്ള മുറികള്‍ അല്ലെങ്കില്‍ 1.2 ടണ്‍ കപ്പാസിറ്റിയുള്ളവയും ഉണ്ട്.

  • വാങ്ങുമ്പോള്‍ മികച്ച പെഫോര്‍മന്‍സും കുറഞ്ഞ വൈദ്യുതി ചെലവുമുള്ള എസികള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ഇതിനായി എസികളുടെ സ്റ്റാര്‍ റേറ്റിങ് ശ്രദ്ധിച്ച് വേണം വാങ്ങാന്‍. ഏറ്റവും കുറവ് വൈദ്യുതി ഉപഭോഗമുള്ളത് 5 സ്റ്റാര്‍ എസികള്‍ക്കാണ്. സറ്റാര്‍ റേറ്റിങ് കുറയുന്നതനുസരിച്ച് ഉപഭോഗവും കൂടും.

  • ഇന്‍വെര്‍ട്ടര്‍ എസികളും നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികളും ഉണ്ട്. ഇന്‍വെര്‍ട്ടര്‍ എസികളാണ് ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് നല്‍കുന്നവ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • സ്പ്ലിറ്റ് എസികളും വിന്‍ഡോ എസികളും

വിപണിയില്‍ സ്പ്ലിറ്റ് എസികളും വിന്‍ഡോ എസികളും ലഭ്യമാണ്. വിന്‍ഡോ എസികള്‍ക്ക് താരതമ്യേന വില കുറവാണ്. എളുപ്പത്തില്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. എന്നാല്‍ സ്പ്ലിറ്റ് എസികളെ അപേക്ഷിച്ച് ഇവയ്ക്ക് ശബ്ദം കൂടുതലാണ്.

സ്പ്ലിറ്റ് എസികള്‍ വേഗത്തില്‍ കൂളിങ് നല്‍കുന്നു. കാഴ്ചയില്‍ ഭംഗിയും കൂടുതല്‍ വില്‍പ്പനയുള്ളവയുമാണ്. എയര്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ ഏത് എസി തെരഞ്ഞെടുക്കുന്നു എന്നതില്‍ കാര്യമില്ല.

  • എസികളുടെ പ്രധാന ഘടകമാണ് ബ്ലോവര്‍ ഫാന്‍. മുറി വേഗത്തില്‍ തണുപ്പിക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു. കൂടുതല്‍ എയര്‍ പാസേജ് ശേഷിയുള്ളവ മികച്ച പെര്‍ഫോമന്‍സ് നല്‍കും. മികച്ച കപ്പാസിറ്ററുകളുള്ള എസികള്‍ നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു.

എസികളിലെ എയര്‍ ഫ്‌ളോയ്ക്ക് സ്വിങ് സെറ്റിങ്‌സ് ഉണ്ട്. ഇവ കൂളിങ് ലെവല്‍ ക്രമീകരിക്കാന്‍ സാഹായിക്കും.

  • എസി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അംഗീകൃത ഡിലേഴ്സിന്റെ പക്കല്‍ നിന്ന് വാങ്ങുകയെന്നതാണ്. കൃത്യമായ സര്‍വീസ് ലഭിക്കാനും കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാനും ഇത് നല്ലതാണ്.

  • വിപണിയില്‍ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്ക തക്ക വിധം പുതിയ ഫീച്ചറുകളുള്ള എസികള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവ പ്രയോജനം ചെയ്യുന്നവയാണോയെന്ന് ചിന്തിച്ച ശേഷം വാങ്ങാന്‍ ശ്രമിക്കുക.

  • കൂടാതെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന എസിയുടെ പെര്‍ഫോര്‍മന്‍സ്, സര്‍വീസ്, ഓഫര്‍ എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങളും മറ്റ് ഉപയോക്താക്കളില്‍ നിന്നും ചോദിച്ചറിയുന്നത് നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT