പ്രതീകാത്മക ചിത്രം 
Business

ഇനി സേവ് ചെയ്യാത്ത നമ്പറുകളിലേക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. കോണ്‍ടാക്ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. നേരത്തെ പേര് ആഡ് ചെയ്ത് നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്ത ശേഷം മാത്രമേ ഉപയോക്താവിന് എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കൂ.

സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്പോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം. എല്ലാവരെയും തിരിച്ചുവിളിക്കാന്‍ കഴിയണമെന്നില്ല. പകരം വാട്‌സ്ആപ്പില്‍ എളുപ്പത്തില്‍ മെസേജ് ചെയ്ത് കോളിനോട് പ്രതികരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ നീണ്ടകാലമായി ആവശ്യപ്പെട്ടു വന്നിരുന്നത്. ഇതിനാണ് പരിഹാരമായിരിക്കുന്നത്.

ഇത്തരത്തില്‍ വന്ന കോളുകളിലെ ഫോണ്‍ നമ്പര്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍ നിന്ന് കോപ്പി ചെയ്ത് വാട്‌സ്ആപ്പില്‍ പേസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. തുടര്‍ന്ന് ചാറ്റില്‍ ക്ലിക്ക് ചെയ്ത് സന്ദേശം പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. കോപ്പി ചെയ്യുന്ന ഫോണ്‍ നമ്പര്‍ വാട്‌സ്ആപ്പ് ചാറ്റ് ലിസ്റ്റിന്റെ സെര്‍ച്ച് ബാറിലാണ് പേസ്റ്റ് ചെയ്യേണ്ടത്. നമ്പര്‍ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ വാട്‌സ്ആപ്പ് അത് കാണിക്കും. ചാറ്റ് ബട്ടണിന് താഴെയാണ് ഇത് തെളിയുക. അല്ലാത്ത പക്ഷം വലതുവശത്തുള്ള ചാറ്റ് ബട്ടണില്‍ ക്ലിക്ക്  ചെയ്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT