പ്രതീകാത്മക ചിത്രം 
Business

ഇനി സ്റ്റോറേജ് ഫുള്ളാകുമെന്ന് ഓര്‍ത്ത് ആശങ്ക വേണ്ട!, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് - വീഡിയോ

അനാവശ്യമായ കാര്യങ്ങള്‍ കൂട്ടത്തോടെ നീക്കം ചെയ്യാന്‍ കഴിയുന്ന 'ബള്‍ക്ക് ഡീലിറ്റ്' ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

അനാവശ്യമായ കാര്യങ്ങള്‍ കൂട്ടത്തോടെ നീക്കം ചെയ്യാന്‍ കഴിയുന്ന 'ബള്‍ക്ക് ഡീലിറ്റ്' ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. ആപ്പിന്റെ സ്റ്റോറേജ് ഉപഭോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണം.

ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. സ്റ്റോറേജ് സ്‌പേസ് ലഭിക്കത്തക്ക വിധം അനാവശ്യമായ കാര്യങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടത്തോടെ 'ഐറ്റംസ്' ഡീലിറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. ആപ്പിലെ സെറ്റിംഗ്‌സില്‍ കയറി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ഇതെങ്ങനെ ചെയ്യാം എന്ന് വിശദീകരിക്കുന്ന
30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ ക്ലിപ്പും വാട്‌സ്ആപ്പ് പങ്കുവെച്ചിട്ടുണ്ട്.

സെറ്റിംഗ്‌സിന് താഴെ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുത്തശേഷം മാനേജ് സ്‌റ്റോറേജ് ക്ലിക്ക് ചെയ്ത മുന്നാട്ടുപോകാന്‍ കഴിയുന്നവിധമാണ് സംവിധാനം. സ്‌റ്റോറേജ് ഫുള്ളായാല്‍ ഇക്കാര്യം ഉപയോക്താവിനെ വാട്‌സ്ആപ്പ് അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന്‍ അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ

'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പോകുകയാണോ?; കെണിയില്‍ നിന്ന് രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?