പ്രതീകാത്മക ചിത്രം 
Business

വാട്‌സ്ആപ്പ് തിരിച്ചുവന്നു; സാങ്കേതിക തകരാര്‍ പരിഹരിച്ചു

വാട്‌സ്ആപ്പിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


വാട്‌സ്ആപ്പിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. ഒരു മണിക്കൂറോളം പ്രവര്‍ത്തന രഹിതമായ വാട്‌സ്ആപ്പിലൂടെ വീണ്ടും സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നുണ്ട്. 

പന്ത്രണ്ട് മണിയോടെയാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായത്. സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കാതെ വന്നതോടെ, മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ പരാതിയും ട്രോളുകളും നിറഞ്ഞു. 

സാങ്കേതിക തകരാര്‍ എത്രയും വേഗം പരിഹരിക്കുമെന്ന് വാട്‌സ്ആപ്പ് ഉടമകളായ മെറ്റ വ്യക്തമാക്കിയിരുന്നു. 'ചില ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ലഭ്യമാകുന്നില്ല എന്ന് മനസ്സിലാക്കുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്' എന്നായിരുന്നു മെറ്റയുടെ പ്രതികരണം. 

പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ #Whatsappdown എന്ന ഹാഷ്ഗാട് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ട്രെന്റായി. നിരവധി ട്രോളുകളും പുറത്തുവന്നു. 29,000പേര്‍ ഇതിനോടകം തന്നെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായതിനെ കുറിച്ച് പരാതി അറിയിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT