വാട്‌സ്ആപ്പ് 
Business

ഇനി ഡേറ്റ വാട്‌സ്ആപ്പില്‍ തന്നെ സൂക്ഷിക്കാം; സ്വന്തമായി ക്ലൗഡ് സ്റ്റോറേജ്, പുത്തന്‍ ഫീച്ചര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഡേറ്റകള്‍ ശേഖരിച്ച് വയ്ക്കാന്‍ ഫോണില്‍ സ്‌റ്റോറേജ് ഇല്ലേ? ഗൂഗിള്‍ ഡ്രൈവിലേക്കും ഐക്ലൗഡിലേക്കും ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷനുണ്ടെങ്കിലും ഉപയോക്താക്കള്‍ക്ക് സ്വന്തമായി എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ കൊണ്ടുവരുകയാണ് വാട്‌സ്ആപ്പ്.

പുതിയ ഫീച്ചര്‍ എത്തുന്നതോടെ ബാക്കപ്പ് പ്രോസസ് കൂടുതല്‍ കാര്യക്ഷമമാകും. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജില്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ക്ലൗഡ് ബാക്കപ്പിനായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിള്‍ ഡ്രൈവും 2 ജിബി സൗജന്യ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന വാട്സ്ആപ്പിന്റെ സ്വന്തം ക്ലൗഡ് സ്റ്റോറേജും.

വാട്ട്സ്ആപ്പിന്റെ എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജില്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് പാസ്വേഡ് അല്ലെങ്കില്‍ 64 അക്ക എന്‍ക്രിപ്ഷന്‍ കീ ഉപയോഗിക്കാം. ഗൂഗിള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ ഡാറ്റ ബാക്കപ്പ് ചെയ്യാനും സാധിക്കും. വാട്സ്ആപ്പ് സെര്‍വറുകളിലേക്ക് അപ്ലോഡ് ചെയ്യുന്ന ഡാറ്റയ്ക്ക് എന്‍ക്രിപ്ഷന്‍ നിര്‍ബന്ധമായിരിക്കും. ഏത് എന്‍ക്രിപ്ഷന്‍ രീതിയെ ആശ്രയിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാനും കഴിയും.

ഉപയോക്താക്കള്‍ പാസ്വേഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണെങ്കില്‍, 64 അക്ക എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ച് ബാക്കപ്പ് എന്‍ക്രിപ്റ്റ് ചെയ്യാന്‍ കഴിയും.തുക ഈടാക്കി 50 ജിബി വരെ ക്ലൗഡ് സ്റ്റോറേജ് പ്ലാന്‍ വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫീച്ചര്‍ ഇപ്പോഴും വികസന ഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.

WhatsApp may let users store chat backups in its own encrypted cloud system

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു