പ്രതീകാത്മക ചിത്രം 
Business

ഒന്നിലധികം ഫോണ്‍ നമ്പര്‍ ഉണ്ടോ?, ഒരേ ഫോണില്‍ തന്നെ 'മള്‍ട്ടി അക്കൗണ്ട്' തുറക്കാം; പുതിയ ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക് 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവതരിപ്പിച്ച മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവതരിപ്പിച്ച മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക്. ആന്‍ഡ്രോയിഡ് 2.23.18.21 അപ്ഡേറ്റിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ആപ്പ് സെറ്റിങ്ങ്‌സിന് വേണ്ടിയുള്ള പുതിയ ഇന്റര്‍ഫെയ്‌സിനൊപ്പം പുതിയ ഫീച്ചര്‍ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്.

ജൂണിലാണ് ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചത്. ഒരു ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വാട്‌സ്ആപ്പ് സെറ്റിങ്ങ്‌സില്‍ കയറി ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് കൂടി അധികമായി ആഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

വിവിധ ഡിവൈസുകളിൽ അക്കൗണ്ട് തുറക്കാന്‍  കഴിയുന്ന കംപാനിയന്‍ മോഡിന്റെ നേര്‍വിപരീതമാണ് മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ജോലിക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും എന്നിങ്ങനെ തരംതിരിച്ച് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇത് സഹായിക്കും. 

സെറ്റിങ്ങ്‌സ് മെനുവില്‍ കയറി ആഡ് അക്കൗണ്ട് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. ഫോണ്‍ നമ്പര്‍ നല്‍കി മറ്റു നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടെ അക്കൗണ്ട് ഓപ്പണ്‍ ആവും. ഓരോ അക്കൗണ്ടിനും വ്യത്യസ്തമായി ചാറ്റ് ചാറ്റ് ഹിസ്റ്ററിയും നോട്ടിഫിക്കേഷനും എല്ലാം ഉണ്ടാവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 37 lottery result

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

SCROLL FOR NEXT