വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമാണ് ഐടി ചട്ടം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഫയല്‍
Business

പണിമുടക്കി വാട്‌സ്ആപ്പും; സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല, വ്യാപക പരാതി

ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ 460-ലധികം പരാതികള്‍ ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐക്ക് പിന്നാലെ മെറ്റയുടെ മെസേജിങ് ആപ്പായ വാട്‌സ്ആപ്പും തകരറാറില്‍. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഉപയോക്തക്കളുടെ വ്യാപക പരാതി. ഇതില്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നാണ് കൂടുതല്‍ പരാതികള്‍.

സന്ദേശങ്ങള്‍ അയക്കാനോ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് നേരിട്ട മറ്റൊരു പ്രശ്‌നം. അതേസമയം ചിലര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ 460-ലധികം പരാതികള്‍ ലഭിച്ചു. ഇതില്‍ 81 ശതമാനവും സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്നില്ലെന്നതായിരുന്നു.

എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വാട്‌സ്ആപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സമാനമായ തടസ്സം ഉണ്ടായതായി ചില ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

പന്തെടുത്ത് സഹായിക്കാന്‍ നോക്കിയ സല്‍മാന്‍ ആഘയെ 'ചതിച്ചു വീഴ്ത്തി' ബംഗ്ലാദേശ് ക്യാപ്റ്റന്‍! റണ്ണൗട്ട് വിവാദം (വിഡിയോ)

പാൽ പെട്ടെന്ന് കേടാകുമോ എന്ന ആശങ്ക വേണ്ട; ടിപ്പുകൾ ഇതാ

'അച്ഛൻ സിനിമയിലായതു കൊണ്ട് ആളുകൾ എന്നെക്കുറിച്ച് കരുതിയിരുന്നത് അങ്ങനെയാണ്; പക്ഷേ സത്യം എന്തെന്നാൽ...'

വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം

SCROLL FOR NEXT