ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍ പ്രതീകാത്മക ചിത്രം
Business

ചിത്രം 'അടിപൊളിയാക്കാം'; എഐ ഫീച്ചറുമായി വാട്‌സ്ആപ്പ്, വിശദാംശങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് വിവരം.

ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ചിത്രം റീസ്‌റ്റൈല്‍ ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം. ഇതിന് പുറമേ മെറ്റാ എഐ സര്‍വീസിനോട് ഉപയോക്താവിന് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഫീച്ചറും അവതരിപ്പിക്കാനും വാട്‌സ്ആപ്പിന് പദ്ധതിയുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രോയിഡ് 2.24.7.13 അപ്‌ഡേറ്റിനായി വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ ഗ്രീന്‍ ഐക്കണ്‍ ആയാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷന്‍ ലഭിക്കും. background, restyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT