സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Business

ഉപയോക്താക്കള്‍ ആവശ്യപ്പെട്ട മാറ്റം; സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്.

പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ആന്‍ഡ്രോയിഡ് 2.24.6.19 അപ്ഡേറ്റിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍, വാട്‌സ്ആപ്പ് ഇപ്പോള്‍ വിഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡില്‍ നിന്ന് 1 മിനിറ്റായി നീട്ടിയതായി കാണാം. ഈ ഫീച്ചര്‍ നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണുള്ളത്. വരും ആഴ്ചകളില്‍ ഇത് എല്ലാവര്‍ക്കുമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT