പ്രതീകാത്മക ചിത്രം 
Business

വോയ്‌സ് റെക്കോര്‍ഡിംഗ് ഇടയ്ക്ക് വച്ച് നിര്‍ത്താം, പുനരാരംഭിക്കാനും സംവിധാനം, ബാക്ക്അപ്പ് ചാറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം; നടപടികളുമായി വാട്‌സ്ആപ്പ് 

വോയ്‌സ് മെസേജിങ്ങ് സേവനത്തില്‍ പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോയ്‌സ് മെസേജിങ്ങ് സേവനത്തില്‍ പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. 

ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കും ഐഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ് ഫീച്ചര്‍. വോയ്‌സ് റെക്കോര്‍ഡിംഗ് പുനരാരംഭിക്കാനും ഇതില്‍ സംവിധാനം ഒരുക്കും. വോയ്‌സ് മെസേജ് റെക്കോര്‍ഡ് ചെയ്ത ശേഷം വീണ്ടും പുനരാരംഭിക്കാന്‍ കഴിയുന്ന വിധം മറ്റൊരു റെക്കോര്‍ഡിംഗ് ബട്ടണ്‍ ക്രമീകരിച്ച് കൊണ്ടാണ് സംവിധാനം ഒരുക്കുക. 

ഇതിന് പുറമേ ചാറ്റ് ബാക്ക്അപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വാട്‌സ്ആപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ ചാറ്റ് ബാക്ക്അപ്പ് സംവിധാനം ഒരുക്കുന്നതിന് തടസം നേരിടുന്നതായി നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.   ചാറ്റ് ബാക്ക്അപ്പ് റീസ്‌റ്റോറേഷന്‍ നൂറ് ശതമാനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സ്തംഭിക്കുന്ന അവസ്ഥയാണ് പരാതികളായി ഉയരുന്നത്. ഈസമയത്ത് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരും. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെടുന്നതായാണ് പരാതി. ഇതിനാണ് വാട്‌സ്ആപ്പ് പരിഹാരം കണ്ടത്.

പരിഹാര നിര്‍ദേശങ്ങള്‍ ചുവടെ

1.ഗൂഗിള്‍ ഡ്രൈവുമായി വാട്‌സ്ആപ്പ് അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത് വിച്ഛേദിക്കുക. 

2.വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. 

3. ഡേറ്റബേസിന്റെ പേര് പുതുക്കി എംജിസ്റ്റോര്‍.ഡിബി എന്നാക്കുക. 

4. അതേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക

5. ഗൂഗിള്‍ ഡ്രൈവുമായി വാട്‌സ്ആപ്പ് അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത് വിച്ഛേദിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ റീസ്റ്റോര്‍  ചെയ്യാന്‍ ലോക്കല്‍ ഡേറ്റാബേസ് ഉപയോഗിച്ച് സാധിക്കും.

6. റീസ്‌റ്റോറേഷന്‍ പൂര്‍ണമായാല്‍, വാട്‌സ്ആപ്പിലെ ബാക്ക്അപ്പ് സെറ്റിംഗ്‌സില്‍ കയറി വാട്‌സ്ആപ്പിനെ വീണ്ടും ഗൂഗിള്‍ ഡ്രൈവുമായി ബന്ധിപ്പിക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'