വാട്‌സ്ആപ്പ്   ഫയല്‍
Business

വാട്‌സ്ആപ്പ് വിഡിയോകോളുകള്‍ അടിമുടി മാറും; ഓഗ്മെന്റഡ് റിയാലിറ്റി, ഇഫക്ടുകള്‍, ഫില്‍ട്ടറുകള്‍, പുതിയ അപ്‌ഡേറ്റ്

ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വിഡിയോ കോളുകള്‍ക്ക് പുതിയ മുഖം കൈവരും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വിഡിയോ കോളുകള്‍ക്ക് പുതിയ മുഖം കൈവരും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13. ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്ഡേറ്റുകള്‍ വരിക. ഇതോടെ വാട്സ്ആപ്പ് വിഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഇഫക്ടുകളും, ഫേഷ്യല്‍ ഫില്‍ട്ടറുകളും ഉപയോഗിക്കാം. വാട്സ്ആപ്പ് 2.24.13 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ വിഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിഡിയോ കോളുകളില്‍ ഫേഷ്യല്‍ ഫില്‍ട്ടറുകള്‍, സ്മൂത്തെനിങ് സ്‌കിന്‍ ടൂള്‍, ലോ ലൈറ്റ് മോഡ് എന്നിവ പയോഗിക്കാനുള്ള സംവിധാനവും ഉണ്ടാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനിലും ബാക്ക്ഗ്രൗണ്ട് എഡിറ്റിങ് സംവിധാനമെത്തും. അതേസമയം ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഇവ പുതിയ അപ്‌ഡേറ്റുകളില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു