Whatsaap  file
Business

പാസ്‌വേഡോ, സിം കാര്‍ഡോ വേണ്ട, വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാം; ഗോസ്റ്റ്പെയറിങ്ങില്‍ മുന്നറിയിപ്പുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം(സിഇആര്‍ടി-ഇന്‍). ഗോസ്റ്റ്പെയറിങ് എന്ന ഉയര്‍ന്ന തീവ്രതയുള്ള സൈബര്‍ ഭീഷണിയെക്കുറിച്ചാണ് പുതിയ മുന്നറിയിപ്പ്.പാസ്വേഡോ സിം കാര്‍ഡോ ഇല്ലാതെ തന്നെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രിക്കാന്‍ കഴിയുന്ന വാട്സ്ആപ്പ് തട്ടിപ്പാണിത്.

വാട്സ്ആപ്പിന്റെ ഡിവൈസ്-ലിങ്കിങ് ഫീച്ചര്‍ ദുരുപയോഗം ചെയ്ത്, പെയറിങ് കോഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിഇആര്‍ടി-ഇന്‍ പറഞ്ഞു. വാട്സ്ആപ്പ് അക്കൗണ്ട് വാട്‌സ്ആപ്പ് വെബിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്നു.

ഈ തട്ടിപ്പിന് ഇരയായവര്‍ക്ക്, തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വേറെ ഏതെങ്കിലും ഡിവൈസില്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയില്ല. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഫോട്ടോ കാണുന്നതിന് അവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു. ഇങ്ങനെയാണ് ഹാക്കേഴ്‌സിന് ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ആക്സസ് ലഭിക്കുന്നത്

WhatsApp users alert! Indian government flags ‘GhostPairing’ scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ബോണ്‍ നതാലയ്ക്കായി ഒരുങ്ങി തൃശൂര്‍ നഗരം; നഗരത്തിലും പരിസര പ്രദേശങ്ങളിലും വാഹന നിയന്ത്രണം

സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്ഐടി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്,ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി, ഹെൽപ്പ് ഡെസ്ക് സെക്യൂരിറ്റി തസ്തികകളിൽ ഒഴിവ്

സംവിധായകന്റെ പേര് എവിടെ പോയി? 'ഒരു ദുരൂഹസാഹചര്യത്തില്‍' ക്രിസ്മസ് പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

SCROLL FOR NEXT