പ്രതീകാത്മക ചിത്രം 
Business

കൂടുതല്‍ നിയന്ത്രണവുമായി വാട്‌സ്ആപ്പ്, പുതിയ സംവിധാനം; അറിയേണ്ടതെല്ലാം 

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്‌സ്ആപ്പ് പുതിയ പോളിസി കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണവുമായി വാട്‌സ്ആപ്പ്.ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കാനാണ് പുതിയ സംവിധാനം വാട്‌സ്ആപ്പ് ഒരുക്കിയത്. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നതിന് പരിധി നിശ്ചയിക്കുകയാണ് പ്രധാന ലക്ഷ്യം. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്‌ഡേഷന്‍ ഇതിനോടകം വന്നുകഴിഞ്ഞു. 

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്‌സ്ആപ്പ് പുതിയ പോളിസി കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിവരം. ഇതുപ്രകാരം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോര്‍വേഡ് മെസേജുകള്‍ അയക്കാനാവില്ല. 

ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കാന്‍ ശ്രമിച്ചാല്‍ 'ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ' എന്ന  ഓണ്‍-സ്‌ക്രീന്‍ സന്ദേശം ലഭിക്കും. വാട്‌സ്ആപ്പിലൂടെ ആളുകള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന തരം വ്യാജ വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്