പുതിയ കാമറ ഫീച്ചറുമായി വാട്‌സ്ആപ്പ്  പ്രതീകാത്മക ചിത്രം
Business

ഫോട്ടോ എഡിറ്റ് ചെയ്യാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട!; പുതിയ കാമറ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ലഭിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ലഭിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. കാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം വരിക. വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം വരിക. തുറന്നുവരുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം വരിക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകളുടെ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാം. വീഡിയോ കോളുകളെ സംബന്ധിച്ചിടത്തോളം, ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ആണ് മറ്റൊന്ന്. പാടുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മിനുസപ്പെടുത്താനും കഴിയുന്ന ''ടച്ച് അപ്പ്'' മോഡിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

SCROLL FOR NEXT