

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിയ്ക്ക് തുടക്കമായിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ കോംപ്ലെക്‌സില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തില്‍ സംസാരിക്കവെ സൗജന്യ യാത്ര ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സൗജന്യ യാത്രയ്‌ക്കെതിരായ മെന്‍സ് അസോസിയേഷന്റെ പ്രതികരണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. സ്ത്രീകളുടെ കയ്യിലാണെങ്കില്‍ മിച്ചം വരുന്ന പണം വീട്ടിലെത്തുമെന്നും പുരുഷന്മാരാണെങ്കില്‍ കുറച്ച് പേര്‍ മാത്രമാകും പണം വീട്ടില്‍ നല്‍കുക, ബാക്കി സര്‍ക്കാലിലേക്ക് തന്നെ എത്തുമെന്നായിരുന്നു മുഖ്യന്റെ മറുപടി.
പിന്നാലെ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകായണ് ബിഗ് ബോസ് മത്സരാര്‍ത്ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍. കുടുംബം നോക്കി ജീവിക്കുന്ന, മദ്യപിക്കാത്ത,അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ആരോഗ്യം നഷ്ടപ്പെട്ട ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ആ വാക്കുകളിലേക്ക്:
ജനങ്ങള്‍ക്ക് വേണ്ടി മികച്ച രീതിയില്‍ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും എന്നാണ് വിശ്വാസം. ശബ്ദം ഉയര്‍ത്തേണ്ട ഇടങ്ങളില്‍ മാത്രം സംസാരിച്ചാല്‍ മതി എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.. എന്നാല്‍ വിഡി സതീശന്‍ എന്ന മുഖ്യമന്ത്രി ഈ നടത്തിയ പ്രസ്താവന മോശമാണ്.
കുടുംബം നോക്കി ജീവിക്കുന്ന, മദ്യപിക്കാത്ത,അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ആരോഗ്യം നഷ്ടപ്പെട്ട ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. കേരളം പോലൊരു സംസ്ഥാനം ഒരിക്കലും സൗജന്യം നല്‍കി മുന്നോട്ട് പോകാന്‍ പാടില്ല എന്ന നിലപാടില്‍ ഉറച്ചു നിന്ന് കൊണ്ട് പറയുന്നു.
ജെന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല. ചുരുക്കം പറഞ്ഞാല്‍ മുഖ്യമന്ത്രി പറഞ്ഞു വെക്കുന്നത് സ്ത്രീകള്‍ വരുമാനം ഉണ്ടാക്കാന്‍ ശേഷി ഇല്ലാത്തവരും.. പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികളും. ബലേ ഭേഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates