'മരിക്കാന്‍ തീരുമാനിച്ചയാള്‍ ഇത്ര സന്തോഷിക്കുമോ?'; മരണത്തിന് തൊട്ട് മുമ്പും ഡാന്‍സ് റീല്‍; നടിയുടെ ആത്മഹത്യയില്‍ ദുരൂഹത?

സഞ്ചിതയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍
Sanchita Ugale
Sanchita Ugale
Updated on
1 min read

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 22 കാരിയായ സഞ്ചിത കരിയറില്‍ ഉയര്‍ച്ചയുടെ ചവിട്ടു പടികള്‍ കയറുന്നതിനിടെയാണ് ജീവനൊടുക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എഴിനും ഏഴരയ്ക്കും ഇടയിലാണ് സഞ്ചിതയെ സ്വന്തം കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Sanchita Ugale
'എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്'; പാപ്പരാസികളെ പറപ്പിച്ച് ആദില, വിഡിയോ

മരിക്കുന്നതിന് തൊട്ട് മുമ്പും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സഞ്ചിത. അവസാന പോസ്റ്റിട്ട് 24 മണിക്കൂര്‍ പോലും പിന്നിട്ടിരുന്നില്ല. ആ പോസ്റ്റിലാകാട്ടെ ഹിന്ദി പാട്ടിനൊപ്പം രസകരമായ ചുണ്ടനക്കുകയാണ് സഞ്ചിത. അതീവ സന്തുഷ്ടയും ഊര്‍ജ്ജസ്വലയുമായിട്ടാണ് വിഡിയോയില്‍ സഞ്ചിതയെ കാണുന്നത്.

Sanchita Ugale
'സലിം കൈ പിടിച്ച് പറഞ്ഞു, എല്ലാം പൂര്‍ത്തിയാകുന്നതു പോലെ, അറംപറ്റിയ വാക്കുകള്‍'; വിങ്ങലോടെ വിഡി സതീശന്‍

ഇതോടെ സഞ്ചിതയുടെ മരണത്തില്‍ ആശങ്കയും അമ്പരപ്പുമൊക്കെ രേഖപ്പെടുത്തി നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തുന്നത്. താരം ആത്മഹത്യയുടെ വക്കിലാണെന്ന് യാതൊരു തരത്തിലും ചിന്തിക്കാനേ സാധിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഇതിനിടെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സഞ്ചിതയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതിയിട്ടുണ്ട്.

സഞ്ചിതയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റുകല്‍ ആരാധകരുടെ മനസില്‍ തീരാനോവാവുകയാണ്. ബോളിവുഡ് ഗാനം ഡഫ്ലി വാലെ ഡഫ്ലി ബജായ്ക്ക് ചുവടുവെക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് 24 മണിക്കൂര്‍ പോലും പിന്നിടുന്നതിന് മുമ്പാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്ര പെട്ടെന്ന് നടിയെ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ച എന്താണ് സംഭവിച്ചതെന്നാണ് ആരാധകരും സിനിമാ ലോകവും ചോദിക്കുന്നത്.

'അവളെ ഒന്ന് നോക്കൂ. അവള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയില്ല. അവള്‍ ഏറെ സന്തോഷവതിയാണ്, അവളെ കാണാന്‍ സന്തോഷവതിയാണ്. അവര്‍ അവരുടെ ജീവിതം ആസ്വദിക്കുകയായിരുന്നു, ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരാളെപ്പോലെ കണ്ടിട്ട് തോന്നുന്നില്ല എന്നാണ് കമന്റുകള്‍. ഇന്‍സ്റ്റാഗ്രാമില്‍ 1,40,000 ഫോളോവര്‍മാരാണ് സഞ്ജിതയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

Summary

Last instagram post of Sanchita Ugale rises shock among fans. They can't believe this happy girl ended her life within 24 hrs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com