പ്രതീകാത്മക ചിത്രം 
Business

'ഷെഡ്യൂള്‍ ഗ്രൂപ്പ് കോള്‍'; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്, അറിയേണ്ടതെല്ലാം

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്.

പുതിയ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ നിന്ന് ഷെഡ്യൂള്‍ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഗ്രൂപ്പില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കോണ്‍ടെക്‌സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളില്‍ ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിയിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവഴി സാധിക്കും. യോഗം സംഘടിപ്പിക്കുന്ന സമയം നേരത്തെ തന്നെ അറിയിക്കാന്‍ സാധിക്കുന്നത് കൊണ്ട് എല്ലാ അംഗങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവില്ല. 

വോയ്‌സ് കോളിന് പുറമേ വീഡിയോ കോളിലും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സൗകര്യം ഏര്‍പ്പെടുത്തുക. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഷെഡ്യൂള്‍ കോളിലേക്ക് പങ്കെടുക്കേണ്ട ആളുകളുടെ പേര് ചേര്‍ക്കാന്‍ സാധിക്കും. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ എല്ലാം ഗ്രൂപ്പ് അംഗങ്ങളെയും യോഗത്തെ കുറിച്ച് അറിയിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുന്നത് കൊണ്ട് , ഫലപ്രദമായി യോഗം സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT