വാട്‌സ്ആപ്പ് 
Business

സന്ദേശങ്ങള്‍ മാതൃഭാഷയിലേക്ക് മാറ്റാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഓട്ടോമേറ്റഡ് ട്രാന്‍സ്‌ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാസ്‌ലേറ്റര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാടസ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം സന്ദേശങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന്റെ പരീക്ഷണ ഘട്ടത്തിലാണ് വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളു.

വാട്‌സ്ആപ്പ് വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.

എന്നാല്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ ഉപയോഗിക്കുമ്പോള്‍ വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ നടക്കുന്നതിനാല്‍ ചില പിശകുകളോ കൃത്യതകുറവോ വന്നേക്കാം. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ച് സമയം എടുത്തേക്കും. ഓട്ടോമേറ്റഡ് ട്രാന്‍സ്‌ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഏത് ഭാഷയിലുള്ള സന്ദേശങ്ങളും അനായാസം വിവര്‍ത്തനം ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയിലേക്ക് മാറ്റാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT