​ഗോദ്റെജിന് 127 വർഷത്തെ പാരമ്പര്യം ഫയൽ
Business

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് കുടുംബമായ ഗോദ്‌റെജ് ഗ്രൂപ്പ് രണ്ടായി വിഭജിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് കുടുംബമായ ഗോദ്‌റെജ് ഗ്രൂപ്പ് രണ്ടായി വിഭജിക്കുന്നു. 127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്‌റെജിന്റെ മൂന്നാം തലമുറയില്‍പ്പെട്ട ബര്‍ജോറിന്റെ മക്കളായ ആദിയും നാദിറും നേവലിന്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരുമാണ് ബിസിനസ് സാമ്രാജ്യം വിഭജിക്കാന്‍ ധാരണയിലെത്തിയത്. സഹോദരങ്ങളായ ജംഷിദ് ഗോദ്‌റേജിനും സ്മിത കൃഷ്ണനും ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് മാനുഫാക്ച്ചറിങ് കമ്പനി ലിമിറ്റഡ് ലഭിക്കും.

എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധം, എന്‍ജിന്‍, മോട്ടോറുകള്‍, കണ്‍സ്ട്രക്ഷന്‍, ഫര്‍ണിച്ചര്‍, സോഫ്റ്റ്വെയര്‍, ഐടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് ഗോദ്റെജ് ആന്‍ഡ് ബോയ്സ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്. ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലാകും ഇത് പ്രവര്‍ത്തിക്കുക. സ്മിതയുടെ മകളായ നൈരിക ഹോള്‍ക്കര്‍ ഈ വിഭാഗത്തിന്റെ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ജംഷിദ് ഗോദ്റെജ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായിരിക്കും.

ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ആസ്ടെക് ലൈഫ് സയന്‍സ് ലിമിറ്റഡ് എന്നീ ലിസ്റ്റഡ് കമ്പനികള്‍ നാദിര്‍, ആദി ഗോദ്റെജ് കുടുംബങ്ങള്‍ക്ക് ലഭിക്കും. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിനെ നാദിര്‍ ഗോദ്‌റെജ് നയിക്കും. 2026 ഓഗസ്റ്റില്‍ നാദിറിന്റെ പിന്‍ഗാമിയായി ആദിയുടെ മകന്‍ പിറോജ്ഷ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പഴ്സണാകും.

ഗോദ്‌റെജിന്റെ ചരിത്രം

1897ല്‍ അര്‍ദേശില്‍ ഗോദ്‌റെജും സഹോദരന്‍, പിരോജ്ഷാ ബുര്‍ജോര്‍ജി ഗോദ്റെജും ചേര്‍ന്നാണ് ഗോദ്‌റെജ് കമ്പനിക്ക് തുടക്കമിട്ടത്. അര്‍ദേശിന് ആണ്‍മക്കള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കമ്പനി പിരോജ്ഷായുടെ കൈയില്‍ എത്തി. സൊഹ്‌റാബ്, ദോസ, നേവല്‍, ബര്‍ജോര്‍ എന്നിവരായിരുന്നു പിരോജ്ഷായുടെ മക്കള്‍.

സൊഹ്‌റാബിന് കുട്ടികളില്ലായിരുന്നു. ദോസയ്ക്ക് റിഷാദ് എന്നൊരു കുട്ടിയുണ്ടായിരുന്നു. കാലക്രമേണ ഗ്രൂപ്പിന്റെ നേതൃത്വം ബര്‍ജോറിന്റെ പിന്‍ഗാമികളായ ആദി, നാദിര്‍, നേവലിന്റെ സന്തതികളായ ജംഷിദ്, സ്മിത എന്നിവരിലേക്ക് പോയി.

നിലവിലെ പുനഃസംഘടന അനുസരിച്ച് ഗോദ്‌റെജ് എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നൈറിക ഹോള്‍ക്കറും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണായ പിറോജ്ഷാ ഗോദ്റെജും 2026 ഓഗസ്റ്റില്‍ നാദിറിന്റെ പിന്‍ഗാമികളായി നേതൃസ്ഥാനത്തേയ്ക്ക് ഉയരും.

മുംബൈയിലെ കണ്ണായ സ്ഥലമായ വിക്രോളിയില്‍ ഗോദ്‌റെജിന് മൂവായിരത്തിലധികം ഏക്കര്‍ ഭൂമിയുണ്ട്. ആദിയുടെ മുത്തച്ഛന്‍ പിറോജ്ഷ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നാണ് 3,000 ഏക്കര്‍ ഭൂമി വാങ്ങിയത്. തുടര്‍ന്ന് 400 ഏക്കര്‍ കൂടി വാങ്ങി കൂട്ടിയാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഇതില്‍ 2,000 ഏക്കര്‍ കണ്ടല്‍ക്കാടുകളാണ്.

ഏകദേശം 1000 ഏക്കര്‍ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗോദ്‌റെജ് കുടുംബത്തിലുണ്ടായ തര്‍ക്കമാണ് വിഭജനത്തില്‍ കലാശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് (ഇപ്പോള്‍ ആദിയുടെ കീഴില്‍) വിക്രോളി ഭൂമി വികസിപ്പിക്കുന്നതിന് ഗോദ്റെജ് & ബോയ്സുമായി (ഇപ്പോള്‍ ജംഷിദിന് കീഴില്‍) ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഗോദ്റെജ് & ബോയ്സിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വികസിപ്പിക്കുന്നതിനായാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസുമായി ധാരണയിലെത്തിയത്. ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ഡെവലപ്മെന്റ് മാനേജരായി പ്രവര്‍ത്തിക്കുമെന്നായിരുന്നു ധാരണം. ഈ വികസനത്തില്‍ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 10 ശതമാനം ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന് ലഭിക്കേണ്ടതായിരുന്നു. ഈ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ കുടുംബത്തിനുള്ളില്‍ പോലും വിള്ളലിലേക്ക് നയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT