ഫയല്‍ ചിത്രം 
Business

ചാഞ്ചാടി എണ്ണ വില; രാജ്യത്ത് വില നിര്‍ണയം മരവിപ്പിച്ചു, 18 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

ചാഞ്ചാടി എണ്ണ വില; രാജ്യത്ത് വില നിര്‍ണയം മരവിപ്പിച്ചു, 18 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഏറ്റക്കുറച്ചില്‍ പ്രകടിച്ചതോടെ രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ച് പൊതു മേഖലാ എണ്ണ കമ്പനികള്‍. പതിനെട്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ മാസം ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്. തുടക്കത്തില്‍ ബാരലിന് എഴുപതു ഡോളറിലേക്കു താഴ്ന്ന വില ഉടന്‍ തന്നെ എഴുപത്തിയേഴിലേക്ക് ഉയര്‍ന്നു. പിന്നീട് വില വീണ്ടും 70ല്‍ എത്തിയെങ്കിലും അതില്‍ നിന്നില്ല. 75ലേക്ക് വര്‍ധിച്ച വില മാസാവസാനം 72.5ല്‍ ആയിരുന്നു. 

രാജ്യാന്തര വിപണിയിലെ വിലക്കുറവിനെത്തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമായതോടെ പുനര്‍ നിര്‍ണയം മരവിപ്പിക്കുകയായിരുന്നു കമ്പനികള്‍. 

കഴിഞ്ഞ മാസം പതിനെട്ടിനു ശേഷം രാജ്യത്ത് ഇന്ധന വില പുതുക്കിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.7 രൂപയാണ് വില. ഡല്‍ഹിക്കു പുറമേ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലും പെട്രോള്‍ വില നൂറിനു മുകളിലായി. കേരളത്തില്‍ പലയിടത്തും വില നൂറു കടന്നിട്ടുണ്ട്. 

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 41 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഡല്‍ഹിയില്‍ 11.44 രൂപയാണ് വില ഉയര്‍ന്നത്. ഡീസല്‍ വില 9.14 രൂപയും കൂടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT