ബെയ്ജിങ്: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ മാസം അവതരിപ്പിക്കും. 2021ലാണ് ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നതായി ഷവോമി പ്രഖ്യാപിച്ചത്. വാഹനപ്രേമികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മാര്‍ച്ച് 28നാണ് ചൈനയില്‍ കാര്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും ഷവോമി കാറുകള്‍ എന്ന് സിഇഒ ലീ ജുന്‍ പറഞ്ഞു.
ഈ മാസം തന്നെ എസ്‌യു7 എന്ന പേരിലുള്ള ഇലക്ട്രിക് കാറിന്റെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനരംഗത്ത് ഷവോമി കൂടി കടന്നുവരുന്നതോടെ വിപണിയില്‍ മത്സരം കടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ സ്മാര്‍ട്ടഫോണ്‍ വില്‍പ്പന രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഷവോമി രാജ്യമൊട്ടാകെയുള്ള 29 സ്‌റ്റോറുകള്‍ വഴി പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
220kW റിയര്‍-വീല്‍ ഡ്രൈവ് മോട്ടോര്‍ ആണ് എസ് യു7ല്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 1200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പരമാവധി മോട്ടോര്‍ സ്പീഡ് ആയി 27,200 ആര്‍പിഎം ആണ് E-motor HyperEngine V8s പ്രദര്‍ശിപ്പിക്കുന്നത്.425kW ഔട്ട്പുട്ടും 635Nm പീക്ക് ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുന്നത്. വെറും 5.3 സെക്കന്‍ഡിനുള്ളില്‍ കാറിനെ 100 കിലോമീറ്റര്‍ വേഗത്തില്‍ എത്തിക്കാന്‍ ഇത് സഹായിക്കും. ലോകമൊട്ടാകെയുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ഇത് റെക്കോര്‍ഡ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.
അഡാപ്റ്റീവ് BEV ടെക്നോളജി, റോഡ്-മാപ്പിംഗ് ഫൗണ്ടേഷണല്‍ മോഡല്‍, സൂപ്പര്‍-റെസ് ഒക്യുപന്‍സി നെറ്റ്വര്‍ക്ക് ടെക്നോളജി തുടങ്ങിയ സവിശേഷതകളോടെയാണ് എസ് യു7 വരുന്നത്. പതിനൊന്ന് ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍, മൂന്ന് മില്ലിമീറ്റര്‍-വേവ് റഡാറുകള്‍, പന്ത്രണ്ട് അള്‍ട്രാസോണിക് റഡാറുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറില്‍ 16.1 ഇഞ്ച് 3K സെന്‍ട്രല്‍ കണ്‍സോള്‍, 7.1 ഇഞ്ച് കറങ്ങുന്ന ഡാഷ്ബോര്‍ഡ്, 56 ഇഞ്ച് HUD (ഹെഡ്സ്-അപ്പ് ഡിസ്പ്ലേ) എന്നിവയുമുണ്ട്. യാത്രക്കാര്‍ക്ക് പിന്‍ സീറ്റുകളില്‍ രണ്ട് ടാബ്ലെറ്റുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates