ഇലോൺ മസ്ക്/ഫയല്‍ 
Business

വെരിഫൈഡ് ട്വിറ്റര്‍ ചെലവേറിയതാകും?, മാസം 1600ലധികം രൂപ ഫീസായി ഈടാക്കാന്‍ ആലോചന; വിശദാംശങ്ങള്‍

വെരിഫിക്കേഷന് പ്രതിമാസം 19.99 ഡോളര്‍ ഫീസായി ഈടാക്കാനാണ് കമ്പനി ആലോചിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്റര്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ, ഉപയോക്താവിന്റെ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ മാറ്റം വരുത്താന്‍ കമ്പനി നടപടികള്‍ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇലോണ്‍ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരണം നല്‍കിയത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെരിഫിക്കേഷന് പ്രതിമാസം 19.99 ഡോളര്‍ ഫീസായി ഈടാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌ക് സമയപരിധി നിശ്ചയിച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ട്. വെരിഫിക്കേഷന് ഉപയോക്താവില്‍ നിന്ന് പണം ഈടാക്കുന്ന നടപടികള്‍ക്ക് തുടക്കമിടാനാണ് ഇലോണ്‍ മസ്‌ക് നിര്‍ദേശിച്ചിരിക്കുന്നത്. ഡെഡ്‌ലൈന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരോട് നിര്‍ത്തിപോകാനും അദ്ദേഹം അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

നിലവില്‍ ഉപയോക്താവിന്റെ അക്കൗണ്ട് വെരിഫൈഡ് ആണ് എന്ന് ഉറപ്പാക്കാന്‍ ബ്ല്യൂ ടിക്കിനെ ആശ്രയിക്കാറുണ്ട്. നിലവില്‍  4.99 ഡോളറാണ് പ്രതിമാസം ഫീസായി ഈടാക്കുന്നത്. ഇത്തരം അധിക ഫീച്ചറുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കും ചെലവ് ഉയരും.

നിലവിലെ പ്ലാന്‍ അനുസരിച്ച് ബ്ല്യൂ ടിക്ക് നിലനിര്‍ത്തുന്നതിന് 90 ദിവസത്തെ സമയം നല്‍കിയേക്കും. ഇതിന് മുന്‍പ് മാസംതോറുമുള്ള 4.99 ഡോളര്‍ വരിസംഖ്യയായി അടയ്ക്കണം. അല്ലാത്തപക്ഷം ബ്ല്യൂ ടിക്ക് നഷ്ടപ്പെടും. വെരിഫിക്കേഷന് ഉപയോക്താവില്‍ നിന്ന് ഫീസ് ഈടാക്കുന്ന നടപടികള്‍ നവംബര്‍ ഏഴിനകം പൂര്‍ത്തിയാക്കണമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഇതില്‍ പരാജയപ്പെടുന്നവരെ പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT