യൂട്യൂബും പണിമുടക്കി; വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി  യൂട്യൂബ്
Business

യൂട്യൂബും പണിമുടക്കി; വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി

ചില ഉപയോക്താക്കള്‍ അവരുടെ ഫീഡിലെ വിഡിയോകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൗണ്‍ ഡിറ്റേക്ടര്‍ ആപ്പില്‍ യൂട്യൂബിലെ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നേകാലോടെ കൂടുതല്‍ പരാതികള്‍ എത്തി. വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് 43 ശതമാനം പേര്‍ യൂട്യൂബില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് പരാതിയുമായി എത്തി. പരാതികളില്‍ 33 ശതമാനവും വിഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് അറിയിച്ചത്. 23 ശതമാനം പേര്‍ക്ക് യൂട്യൂബ് വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്നും പരാതിപ്പെട്ടു.

ചില ഉപയോക്താക്കള്‍ അവരുടെ ഫീഡിലെ വിഡിയോകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തു. അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ ഫീഡില്‍ കാണുന്നില്ലെന്നാണ് പരാതി. അതേസമയം ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം