ഫയല്‍ ചിത്രം 
Business

ഇനി യൂട്യൂബിലും ഹാഷ്ടാഗ്, വിഡിയോകള്‍ വേഗത്തില്‍ കണ്ടെത്താന്‍ പുതിയ സംവിധാനം

കാണാന്‍ ആഗ്രഹിക്കുന്ന വിഡിയോകള്‍ എളുപ്പത്തില്‍ തിരയാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

വിഡിയോകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഹാഷ്ടാഗ് അവതരിപ്പിച്ച് യൂട്യൂബ്. ഹാഷ്ടാഗുകള്‍ ഉപയോഗപ്പെടുത്തി കാണാന്‍ ആഗ്രഹിക്കുന്ന വിഡിയോകള്‍ എളുപ്പത്തില്‍ തിരയാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹാഷ്ടാഗ് രീതി തന്നെയാണ് ഇനി യൂട്യൂബിലും ലഭ്യമാകുക.

ഒറ്റ സേര്‍ച്ചിലൂടെ ഹാഷ്ടാഗില്‍ ആവശ്യപ്പെടുന്ന കണ്‍ടെന്റ് അടങ്ങിയ വിഡിയോകളുള്ള ഒരു പേജിലേക്കായിരിക്കും ഇനി ഉപഭോക്താക്കള്‍ എത്തുക. ഇതില്‍ ഏറ്റവും മികച്ച വിഡിയോകള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക. അതേസംയം മികച്ച വിഡിയോകള്‍ യൂട്യൂബ് കണ്ടെത്തുന്നതിന്റെ മാനദണ്ഡം ഇനിയും വ്യക്തമായിട്ടില്ല. കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ എന്ന ക്രമത്തിലല്ല ഇത് എന്നാണ് നിലവിലെ ക്രമീകരണത്തില്‍ നിന്ന് മനസ്സിലാകുന്നത്.

സേര്‍ച്ചില്‍ ഒരു വാക്കെഴുതി വിഡിയോയിലേക്ക് എത്തുന്നതിനേക്കാള്‍ പ്രയോജനകരമാണ് പുതിയ ഹാഷ്ടാഗ് സംവിധാനമെന്നാണ് വിലയിരുത്തല്‍.
ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഈ സേവനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി