എം എ യൂസഫലി/ഫെയ്‌സ്ബുക്ക്‌ 
Business

37,500 കോടി രൂപ ആസ്തി; യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, പട്ടികയില്‍ ആറ് മലയാളികള്‍ 

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ പ്രവാസി വ്യവസായികളായ എം എ യൂസഫലിയും രവി പിള്ളയും

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി:  ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ പ്രവാസി വ്യവസായികളായ എം എ യൂസഫലിയും രവി പിള്ളയും. വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയോടെ ഇന്ത്യയില്‍ 38-ാം സ്ഥാനത്താണ് അദ്ദേഹം. 

18744 കോടിയില്‍ അധികം രൂപയാണ് ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എംഡിയുമായ  രവി പിള്ളയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍ ഇടം പിടിച്ചു. മൊത്തം ആസ്തികളുടെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് കുടുംബമാണ് പട്ടികയില്‍ ഒന്നാമത്.  48,000 കോടി രൂപയാണ് കുടുംബത്തിന്റെ മൊത്തം ആസ്തി. 

ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും പത്‌നി ദിവ്യയും (30,300  കോടി രൂപ), എസ്. ഗോപാലകൃഷ്ണന്‍ (30,335 കോടി രൂപ),  , എസ്. ഡി, ഷിബുലാല്‍ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍. മുകേഷ് അംബാനി (92.7 ബില്യണ്‍), ഗൗതം അദാനി (74 ബില്യണ്‍), ശിവ നാടാര്‍ (31 ബില്യണ്‍), രാധാകൃഷ്ണാ ദമാനി (29.4 ബില്യണ്‍), സൈറസ് പൂനാവാല (19 ബില്യണ്‍) എന്നിവരാണ് ഇന്ത്യയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍