സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി 
Business

സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി; ഒരു ഓര്‍ഡറിന് 14.90 രൂപ

19.2% വര്‍ധനവാണ് പ്ലാറ്റ്ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്‌ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2% വര്‍ധനവാണ് പ്ലാറ്റ്ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വര്‍ധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് വിലവര്‍ധവിന് കാരണമെന്നാണ് കമ്പനി പറയുന്നത്.

അവസാനമായി 2025 ലാണ് നിരക്ക് വര്‍ധന ഉണ്ടായിരുന്നത്. ഇതുവരെ ആറ് തവണ പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവില്‍ ഒരു ഓര്‍ഡറിന് ഏകദേശം 14.99 രൂപ (നികുതി ഉള്‍പ്പെടെ) ഈടാക്കുന്നുണ്ട്.

അതേസമയം, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ക്ക് ഭീഷണിയായി ബംഗളൂരുവില്‍ 'ഓണ്‍ലി' എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് റാപ്പിഡോ അടുത്തിടെ ഭക്ഷണ വിതരണ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. അധിക പ്ലാറ്റ്ഫോം ചാര്‍ജുകളില്ലാതെ ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ഫീസ് മാത്രമാന്‍ ഇവര്‍ ഈടാക്കുന്നത്.

Zomato hikes food delivery platform fee to Rs 14.90 from Rs 12.50 per order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി