സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി ഫയൽ
Business

ഇനി ഓണ്‍ലൈന്‍ ഫുഡും പൊള്ളും!; സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു

പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു. ഡല്‍ഹി അടക്കം തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പ്ലാറ്റ്‌ഫോം ഫീസ് ആയി പത്തുരൂപയാണ് ചുമത്തുന്നത്.

പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് സൊമാറ്റോ സ്ഥിരീകരിച്ചു. വിവിധ നഗരങ്ങളില്‍ പ്ലാറ്റ്‌ഫോം ഫീസ് വ്യത്യാസപ്പെടാം. എന്നാല്‍ ഏതെല്ലാം നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയില്ല.

ഉത്സവ സീസണിലെ തിരക്കിനിടയില്‍ പ്ലാറ്റ്ഫോം ഫീസ് 10 രൂപയായി വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ റെഗുലേറ്ററി ഫയലിങ്ങില്‍ സൊമാറ്റോ സ്ഥിരീകരിച്ചു. ചില നഗരങ്ങളില്‍ ഉടനീളം ബുധനാഴ്ച പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിച്ചതായാണ് കമ്പനി നല്‍കിയ വിശദീകരണം.

'ഞങ്ങളുടെ പ്ലാറ്റ്ഫോം ഫീസിലെ ഇത്തരം മാറ്റങ്ങള്‍ ഒരു പതിവ് ബിസിനസ് കാര്യമാണ്, കാലാകാലങ്ങളില്‍ ഇത് ചെയ്യാറുണ്ട്. ഓരോ നഗരത്തിനും നിരക്കില്‍ വ്യത്യാസമുണ്ടാകാം,'- സൊമാറ്റോ പറഞ്ഞു. എന്നാല്‍ ഏത് നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ദ്ധിപ്പിച്ചതെന്നും എത്രയാണെന്നും കമ്പനി വ്യക്തമാക്കിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT