Business

അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ; ആറ് മാസത്തേക്ക്  4 ജി ഡാറ്റ ഫ്രീ

594 രൂപയുടെ ഓഫറിലാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പന്‍ ഓഫര്‍ ലഭ്യമാകുക.മണ്‍സൂണ്‍ ഹംഗാമക്കാര്‍ക്കായാണ് പുതിയ ഓഫര്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റ് മാസത്തേക്ക് സൗജന്യ 4 ജി ഡാറ്റയാണ് ജിയോ  നല്‍കുന്ന ഏറ്റവും പുതിയ ഓഫര്‍. അണ്‍ലിമിറ്റഡ് കോളുകള്‍ക്കുള്ള സൗകര്യവും ഇതിന് പുറമേ പ്രഖ്യാപിച്ചിട്ടുണ്ട. 594 രൂപയുടെ ഓഫറിലാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പന്‍ ഓഫര്‍ ലഭ്യമാകുക.മണ്‍സൂണ്‍ ഹംഗാമക്കാര്‍ക്കായാണ് പുതിയ ഓഫര്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്.501 രൂപയ്ക്ക് ജിയോ ഫോണ്‍ ലഭ്യമാകുന്നതിന് പുറമേ ഈ ഓഫറിനും അവര്‍ക്ക് അര്‍ഹതയുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. 

പഴയ ഫീച്ചര്‍ ഫോണ്‍ നല്‍കിയും റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാനാവും. ജിയോ ഫോണില്‍ മാത്രമാവും ഓഫര്‍ ലഭ്യമാവുക. ആഗസ്റ്റ് 15 മുതലാണ് ജിയോ-2 വിപണിയിലെത്തുക.

പഴയ ഫീച്ചര്‍ഫോണ്‍ മാറ്റിയാണ് ജിയോ ഫോണ്‍ സ്വന്തമാക്കുന്നതെങ്കില്‍ 49 രൂപയ്‌ക്കോ,153 രൂപയ്‌ക്കോ ആദ്യ റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ 4 ജി സേവനങ്ങള്‍ ഫോണില്‍ കിട്ടുകയുള്ളൂ. 49 രൂപയുടെ പ്രീ പെയ്ഡ് പ്ലാനില്‍ 4 ജിയുള്ള 1 ജിബി ഡാറ്റയും പരിധിയില്ലാതെ ഫോണ്‍വിളിക്കാനും കഴിയും. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.153 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 100 അധിക എസ്എംഎസ് കൂടി ലഭിക്കും.

 ജിയോ പുറത്തിറക്കാനിരിക്കുന്ന ജിയോ ഫോണ്‍-2 വില്‍ ക്വേര്‍ട്ടി കീപാഡും2.4 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉണ്ടായിരിക്കുക.2 മെഗാപിക്‌സല്‍ ക്യാമറയും 4 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനും പുറമേ വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എന്‍എഫ്‌സി, എഫ്എം തുടങ്ങിയ സവിശേഷതകളും ഫോണില്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം