Business

അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പരിധിയില്ലാത്ത ഡേറ്റ, ഹൈ സ്പീഡ് ഡൗണ്‍ലോഡ്; പുതിയ പ്ലാനുകളുമായി ജിയോ ഫൈബര്‍

അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുന്ന ജിയോ ഫൈബര്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുന്ന ജിയോ ഫൈബര്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. നിലവിലുളള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഒപ്പം ഉപയോഗിക്കാവുന്ന വിധമാണ് ഈ വൗച്ചറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒരു മാസവും ഒരാഴ്ചയും കാലാവധിയുളള 351 രൂപയുടെയും 199 രൂപയുടെയും പ്ലാനുകളാണ് ജിയോ ഫൈബര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ ഹൈ സ്പീഡ് ഡൗണ്‍ലോഡിന്റെ ക്വാട്ട പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഈ പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. അതായത് 699 രൂപ മുതല്‍ 8499 രൂപ വരെയുളള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഒപ്പം ഈ രണ്ട് വൗച്ചറുകളും ഉപയോഗിക്കാന്‍ കഴിയുമെന്ന് സാരം.
ജിയോ പ്ലാനുകള്‍ പതിവായി നല്‍കുന്ന എല്ലാ മികച്ച ഓഫറുകളും ഈ പുതിയ പ്ലാനുകളിലും ലഭ്യമാക്കും. അതായത് പരിധികളില്ലാത്ത വോയ്‌സ് കോളും ഡേറ്റ സേവനവും ലഭ്യമാക്കുമെന്ന് സാരം. ടിവി വീഡിയോ കോളിങ്ങാണ് മറ്റൊരു സവിശേഷത.

351 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 50 ജിബി ഹൈ സ്പീഡ് ഡേറ്റയാണ് അനുവദിക്കുക. ഒരു മാസത്തേയ്ക്ക് 10എംബിപിഎസാണ് ഡൗണ്‍ലോഡ് സ്പീഡ്. 199 രൂപ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാത്ത ഡേറ്റ സേവനമാണ് ലഭിക്കുക. 100എംബിപിഎസാണ് ഡൗണ്‍ലോഡ് സ്പീഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍